ശബരിമലയിലെ കൊക്കകോളയുടെ വില്‍പനക്കുള്ള കുത്തകാധികാരം റദ്ദാക്കണം
പാലക്കാട്: ശബരിമലയില്‍ കൊക്കക്കോളയുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നല്‍കിയ കുത്തകാധികാരം അടിയന്തരമായി റദ്ദാക്കണമെന്ന്പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി.പ്ലാച്ചിമട കൊക്കകോള വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയും,മറ്റ് സംഘടനകളുടെയും സംയുക്തയോഗം ആവശൃപ്പെട്ടു.
ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊക്കകോളക്ക് കുത്തകാവകാശം കിട്ടുന്ന രീതിയില്‍ ലേലവ്യവസ്ഥകളില്‍ മാറ്റം വരുത്തിയതില്‍ അഴിമതിയുണ്ട്. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്തണം. കൊക്കകോള കമ്പനി മൂലം പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നേരിട്ട ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് ഏകകണ്‌ഠേന പാസാക്കിയിരുന്നു. പ്രസ്തുത ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് ബില്ല് തിരിച്ചയക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടിയെന്നത് കേരളത്തെ ഒന്നാകെ അപമാനിക്കലാണ്. കൂടാതെ കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമടക്കാരുടെ പരാതിയില്‍ എസ്. സി, എസ്. ടി അട്രോസിറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, പൊലിസ് കമ്പനിയെ സഹായിക്കുംവിധം മെല്ലെപ്പോക്ക് നയം തുടരുകയാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. പ്ലാച്ചിമടയിലെ നീതിനിഷേധിക്കപ്പെട്ട ജനങ്ങളുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുകയും എന്നാല്‍ കമ്പനിക്ക് പുതിയ അവസരങ്ങള്‍ അനുവദിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നതിന്റെ ന്യായം സര്‍ക്കാര്‍ വ്യക്തമാക്കണം.
കൊക്കകോള ഉത്പന്നങ്ങള്‍ക്ക് കുത്തകാവകാശം കിട്ടിയതില്‍ അഴിമതിയുണ്ടെന്നത് വ്യക്തമാണ്. അതിനാല്‍ തന്നെ ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അടിയന്തരമായി ശിക്ഷിക്കണം. സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നുംവിളയോയടി വേണുഗോപാല്‍, (പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതി ചെയര്‍മാന്‍),വിജയന്‍ അമ്പലക്കാട്, (പ്ലാച്ചിമട കൊക്കകോള വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി), ഡോ.പി. എസ്. പണിക്കര്‍, (ജനജാഗ്രത ചെയര്‍മാന്‍)കെ. വി. ബിജു, (സ്വദേശി ആന്ദോളന്‍ അഖിലേന്ത്യ സംഘടനാ സെക്രട്ടറി)കെ. ജനാര്‍ധന്‍ നായര്‍, (സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍), വര്‍ഗ്ഗീസ് തൊടുപറമ്പില്‍, (കര്‍ഷക മുന്നേറ്റം ഓര്‍ഗനൈസര്‍)അറുമുഖന്‍ പത്തിച്ചിറ, (ഹരിത ഡവലപ്‌മെന്റ് സൊസൈറ്റി)എന്‍. ഡി. വേണു, (ആര്‍. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി)ജി. എസ്. പത്മകുമാര്‍, (എസ്. യു. സി. ഐ. (സി) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)ഹമീദ് വാണിയമ്പലം, (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്)വി. എസ്. രാധാകൃഷ്ണന്‍, (ചീഫ് കോര്‍ഡിനേറ്റര്‍, എസ്. സി എസ്. ടി. സംരക്ഷണ മുന്നണി)സാദിഖ് ഉളിയില്‍, (സംസ്ഥാന സെക്രട്ടറി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്)സംയുക്തമായി ആവശൃപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."