ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ മാതൃകാപരം: കെ.വി വിജയദാസ് എം.എല്‍.എ
പാലക്കാട്: രാജ്യത്ത് അധികാരവികേന്ദ്രീകരണം മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണെന്ന് കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് 'ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ഒരു വര്‍ഷം മാത്രം പിന്നിടുന്ന 'ഭരണസമിതിയുടെ വികസനനേട്ടങ്ങള്‍ മാതൃകാപരമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വാര്‍ഷികാഘോഷത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായി. തുടങ്ങിവെച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുകയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന 'ഭരണസമിതിയുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു. പ്രവര്‍ത്തനാനുമതി കിട്ടിയ ഫണ്ടുകള്‍ കെ.വി വിജയദാസ് എം.എല്‍.എ വിതരണം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ മുഖ്യാതിഥിയായി. കിലാ ഫാക്കല്‍റ്റി ഗോപാലകൃഷ്ണന് 'പഞ്ചായത്ത് രാജും ജനപ്രതിനിധികളും' വിഷയത്തില്‍ ക്ലാസെടുത്തു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ഗീത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.അച്ചുതന്, അഡ്വ.വി. മുരുകദാസ്, എക്സി.എഞ്ചിനിയര്‍ ബാബുരാജ്, ജില്ലാ പഞ്ചായത്ത് സെക്രെട്ടറി വി.എസ് സക്കീര്‍ഹുസൈന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."