HOME
DETAILS
MAL
പ്രഥമ ഗ്രാമകോടതി പഴയന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
backup
November 20 2016 | 06:11 AM
ചെറുതുരുത്തി: തൃശൂര്‍ ജില്ലയില്‍ ഗ്രാമ കോടതിയുടെ പ്രവര്‍ത്തനത്തിന് തുടക്കം. ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച കോടതിയുടെ ഉദ്ഘാടനം പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പഴയന്നൂര്‍ പഞ്ചായത്തില്‍ നടന്നു. വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണെന്ന തിരിച്ചറിവാണ് കോടതിയുടെ പ്രവര്‍ത്തനത്തിന് ആധാരം. ഹൈകോടതി ജഡ്ജ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജ് ആനി ജോണ്‍ അധ്യക്ഷയായി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന് മുഖ്യാതിഥിയായി പങ്കെടുത്തു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപ. എസ്. നായര്‍. സംഘാടക സമിതി ചെയര്മാന് എം. പത്മകുമാര്‍, കണ്‍വീനര്‍ കെ.പി ശ്രീജയന്‍ വടക്കാഞ്ചേരി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എന്‍.എസ് മനോജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."