നബിദിന റാലിയും സമ്മേളനവും
കൊല്ലം: കേരളാ മുസ്ലിം ജമാ അത്ത് ഫെഡറേഷന്റെയും കര്‍ബല ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 12ന് നബിദിന റാലിയും സമ്മേളനവും നടത്തും.
സെമിനാര്‍,കലാ സാഹിത്യ മത്സരങ്ങള്‍,മെറിറ്റ് അവാര്‍ഡുകള്‍,സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ദാനം എന്നിവയും സമ്മേളനത്തോടനുബന്ധിച്ചു നടത്താന്‍ ജമാ അത്ത് ഫെഡറേഷന്റെയും കര്‍ബല ട്രസ്റ്റിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. കര്‍ബല ട്രസ്റ്റ് പ്രസിഡന്റ് എ ഷാനവാസ് ഖാന്റെ അധ്യക്ഷതയില്‍ കര്‍ബല സലാമത്ത് ഹാളില്‍ ചേര്‍ന്ന യോഗം, ജമാഅത്ത് ഫെഡറഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. 501 അംഗ മിലാദെ ശെരീഫ് കമ്മിറ്റിയ്ക്ക് രൂപംനല്‍കി. കൊല്ലം താലൂക്കിലെ 59 ജമാത്തുകളുടെ ഭാരവാഹികളും കൊല്ലം താലൂക്ക് ജമാ അത്ത് ഫെഡറെഷന്‍ അംഗങ്ങളും കര്‍ബല ട്രസ്റ്റ് ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും അടങ്ങിയ വിപുലമായ സംഘാടക സമിതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്.
എം .അബ്ദുല്‍ റഹുമാന്‍ കുഞ്ഞ്, എ.ഷാനവാസ് ഖാന്‍, എ.എ.സമദ്, എം.എ.സമദ്, അബ്ദുല്‍ അസീസ് അസീസിയാ, ആസാദ് റഹിം, എ.കെ.ഹഫീസ് (രക്ഷാധികാരികള്‍) കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ചെയര്‍മാന്‍)സുലൈമാന്‍ ദാരിമി (വര്‍ക്കിംഗ് ചെയര്‍മാന്‍)എ.കെ.ഉമര്‍ മൗലവി, ഉമയനല്ലൂര്‍ അബ്ദുല്‍ അസീസ്, എ.എ.കബീര്‍, അബ്ദുല്‍ സലാം മാര്‍ക്ക്, അബ്ദുല്‍ അസീസ് അയത്തില്‍, ടി.എം.ഇക്ബാല്‍,റാഫി കുരുംപേലില്‍ ടി.ഐ.നൂരുദ്ദീന്‍ വൈദ്യര്‍ (വൈസ് ചെയര്‍മാന്‍മാര്‍)മണക്കാട് നജിമുദീന്‍(ജനറല്‍ കണ്‍വിനര്‍) വൈ.എം.ഹനീഫ മൗലവി, കമറുദ്ദീന്‍മൗലവി പാങ്ങോട്(ജോയിന്റ് കണ്‍വീനര്‍മാര്‍) നാസര്‍ കഴുവേലില്‍(ട്രഷറര്‍) ആയി തെരഞ്ഞെടുത്തു.
പ്രോഗ്രാം കമ്മിറ്റി:മൈലക്കാട് ഷാ(ചെയര്‍മാന്‍), കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍ (കണ്‍വീനര്‍), റാലി കമ്മിറ്റി സുലൈമാന്‍ ദാരിമി (ചെയര്‍മാന്‍), എസ്.നാസര്‍ (കണ്‍വീനര്‍), ഫിനാന്‍സ് കമ്മിറ്റി: ഡോ. ആലിം(ചെയര്‍മാന്‍), സുധീര്‍ ഉമയനല്ലൂര്‍ (കണ്‍വീനര്‍), പബ്‌ളിസിറ്റി: ഇക്ബാല്‍ കുട്ടി(ചെയര്‍മാന്‍),എ.കെ.ജോഹര്‍,തൊടിയില്‍ ലുക്മാന്‍ (കണ്‍വീനര്‍മാര്‍),സ്റ്റേജ്ഫുഡ്അക്കോമഡേഷന്‍:അബ്ദുല്‍ അസിസ് അയത്തില്‍ (ചെയര്‍മാന്‍), ബാബു പോളയത്തോട്, അസിംകുഞ്ഞ് ഉമയനല്ലൂര്‍ (കണ്‍വീനര്‍മാര്‍), കലാസാഹിത്യ മല്‍സരം: എ.ജെ.സാദിക് മൗലവി(കണ്‍വീനര്‍) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. യോഗത്തിന് മൈലക്കാട് ഷാ,മണക്കാട് നജിമുദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."