വി.എച്ച്.എസ്.ഇക്ക് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചു
തിരുവനന്തപുരം: രാജ്യത്തെ 2016 ലെ ഏറ്റവും മികച്ച ഡയറക്ടറേറ്റിനുളള ഇന്ദിരാ ഗാന്ധി എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ കെ.പി. നൗഫല്‍, മികച്ച പ്രോഗ്രാം കോ ഓഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഇ.ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി.
മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്കായി 1000 അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ രാമേശ്വരം മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്തിയ ഗാര്‍ഹിക ഗ്രന്ഥശാല നിര്‍മാണ കാംപയിനിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ വീടുകളില്‍ പുതിയതായി സ്ഥാപിച്ച 1267 ഗ്രന്ഥശാലകളാണ് വി.എച്ച്.എസ്.ഇ യെ നേട്ടത്തിന് അര്‍ഹരാക്കിയത്. ഗ്രന്ഥശാല നിര്‍മാണം കൂടാതെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന സഹപാഠിക്കൊരു വീട്, സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ശൗചാലയങ്ങള്‍, തണല്‍ മരം വച്ചു പിടിപ്പിക്കല്‍, ജൈവകൃഷി, രക്തദാന-മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങി വി.എച്ച്.എസ്. ഇ വിഭാഗം എന്‍.എസ്.എസ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹത നേടിക്കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."