ബൈക്ക് അപകടത്തില്‍ ശരീരം തളര്‍ന്നുപോയ യുവാവ് സഹായം തേടുന്നു
ഹരിപ്പാട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിവര്‍ന്നിരിക്കാനോ പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിയ്ക്കാനോ കഴിയാത്ത 23കാരന്‍ ചെറുതന വിഷ്ണുനിവാസില്‍ അരുണ്‍ കലാധരന്‍ സഹായം തേടുന്നു.
കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ പള്ളിപ്പാട് പ്രതിമുഖം ജംഗ്ഷനില്‍ അരുണ്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചത് .ഇടിയുടെ ആഘാതത്തില്‍ അരുണ്‍ തെറിച്ച് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ അരുണിനെ അടുത്തുള്ള ഹരിപ്പാട് സര്‍ക്കാര്‍ ആശുപ്രതിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും കോട്ടയം മെഡിക്കല്‍കോളേജിലും ചികിത്സ നടത്തിയെങ്കിലും തലയ്ക്കുണ്ടായ ഗുരുതര പരുക്കിന് ഓപ്പറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഓപ്പറേഷന് 4 ലക്ഷം രൂപയോളംവേണ്ടിവരും.ഇതുവരെ ചികിത്സയ്ക്കായി 2ലക്ഷംരൂപ കടമുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
ദിനേ കഴിയ്ക്കുന്ന മരുന്നിനും ഫിസിയോ തെറാപ്പിയ്ക്കും ഭീമമായ തുകയാണ് വേണ്ടിവരുന്നത്.നിത്യരോഗികളാണ് അരുണിന്റെ മാതാപിതാക്കളായ കലാധരനും,കാഞ്ചനയും.സഹോദരന്‍ വിഷ്ണുവിന് വല്ലപ്പോഴും കിട്ടുന്ന കുലിപ്പണിയാണ് കുടുംബത്തിന്റെ വരുമാനമെങ്കിലും അരുണിന് ദിവസേന ഫിസിയോതെറാപ്പിയക്ക് കൊണ്ടുപോകേണ്ടതിനാല്‍ വിഷ്ണുവിന് പണിക്കു പോകുവാനും കഴിയുന്നില്ല.ഓപ്പറേഷന്‍ നടത്തിയാല്‍ എഴുന്നേറ്റുനടക്കാന്‍ കഴിയുമെന്നാണ് ഡോക്ടറന്‍മാരുടെ അഭിപ്രായം. അതിന് നല്ലവരായ നാട്ടുകാരുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈനിര്‍ദ്ധന കുടുംബം. സഹായിക്കാന്‍ കഴിയുന്നവര്‍ അരുണിന്റെ മാതാവ് കാഞ്ചനയുടെപേരില്‍ ചെറുതന ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് അക്കൗണ്ട്‌നമ്പര്‍18610100019492.'കഎടഇ : എഉഞഘ0001861,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."