HOME
DETAILS

യാത്രക്കാര്‍ കയറുന്നതിന് മുന്‍പ് ട്രെയിന്‍ നീങ്ങി; ചങ്ങല വലിച്ചു

  
backup
November 21, 2016 | 3:25 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8


ഇരവിപുരം: യാത്രക്കാര്‍ മുഴുവന്‍ കയറുന്നതിന് മുന്‍പ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു നീങ്ങിയതിനെ തുടര്‍ന്ന് ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ഇതു മൂലം പത്തു മിനിട്ടോളം ട്രെയിന്‍ പ്ലാറ്റ്‌ഫോമിനു പുറത്ത് നിര്‍ത്തിയിടേണ്ടി വന്നു.
ഇരവിപുരം റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ഇരുപത് മിനിറ്റോളം വൈകിയാണ് മധുര പാസഞ്ചര്‍ സ്റ്റേഷനിലെത്തിയത്. വര്‍ക്കലയിലേക്കു പോകാന്‍ വന്ന അഞ്ചംഗസംഘത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ ട്രെയിനില്‍ കയറി. ഇതിനിടയില്‍ ട്രെയിന്‍ മുന്നോട്ടു നീങ്ങുകയായിരുന്നു.
ഈ സമയം തൊട്ടടുത്തുള്ള ട്രാക്കിലൂടെ കൊല്ലം ഭാഗത്തേക്ക് മറ്റൊരു ട്രെയിന്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നതിനാല്‍ മധുര പാസഞ്ചറിലെ പുറകിലത്തെ ബോഗിയിലുണ്ടായിരുന്ന ഗാര്‍ഡ് ആ ട്രെയിനിന് സിഗ്നല്‍ നല്‍കുകയായിരുന്നു.
അപ്പോഴാണ് ട്രെയിനില്‍ കയറാന്‍ കഴിയാതെ പോയവരുടെ കൂട്ട നിലവിളിയും പ്ലാറ്റ്‌ഫോമിനടുത്തുണ്ടായിരുന്നവരുടെ ബഹളവും ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.ഗാര്‍ഡ് സന്ദേശം നല്‍കാന്‍ ഒരുങ്ങുന്നതിനിടെ യാത്രക്കാരിലാരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ഗാര്‍ഡ് എല്ലാ ബോഗികളിലും കയറിയിറങ്ങിയെങ്കിലും ആരാണ് ചങ്ങല വലിച്ചതെന്ന് കണ്ടെത്താനായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 days ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago