സൗത്ത് ഇന്ത്യന്‍ നാടക ഫെസ്റ്റ്: ആമിന ഹുസൈന് മികച്ച നടി
കരുനാഗപ്പള്ളി: ഡി.എന്‍.എയുടെ എക്സറേ ഫോട്ടോഗ്രാഫി ആദ്യമായി കണ്ടെത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞ റോസ് ലിന് ഫ്രാങ്കലിനെ വേദിയില്‍ അനശ്വരമാക്കിയ ആമിനാ ഹുസൈന് എന്ന വിദ്യാര്‍ഥിനി സൗത്ത് ഇന്ത്യന്‍ നാടക ഫെസ്റ്റിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
നാടകത്തിന് നാലാം സ്ഥാനവും ലഭിച്ചു. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍ അവതരിപ്പിച്ച 'ലൈഫ് അറ്റ് ഫിഫ്റ്റി വണ്‍ ഡോട് കോം' എന്ന നാടകത്തിലെ അഭിനയത്തിനാണ് ആമിനയ്ക്ക് മികച്ച നേട്ടം കൈവരിക്കാനായത്. 18 നും 19നും ബംഗളുരുവില്‍ നടന്ന നാടക മത്സരത്തില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 നാടകങ്ങളാണ് അവതരിക്കപ്പെട്ടത്. പടനായര്കുളത്ത് മുഹമ്മദ് ഹുസൈന്റെയും സുനിയുടേയും മകളായ ആമിന സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കൊല്ലം ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിയായി ആമിനാ ഹുസൈനേയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന തല മത്സരത്തില്‍ ഈ നാടകത്തിന് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. നാടകരചന പ്രദീപ് കണ്ണങ്കോട്. അഭിലാഷ് പരവൂരാണ് സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."