വിദേശ പൗരനെ വീട്ടില്‍ താമസിപ്പിച്ചതിന് അച്ഛനും മകനുമെതിരേ കേസ്
കമ്പളക്കാട്: നിമയം പാലിക്കാതെ വിദേശ പൗരനെ വീട്ടില്‍ താമസിപ്പിച്ചതിന് അച്ഛനും മകനുമെതിരെ പൊലിസ് കേസെടുത്തു. കോട്ടത്തറ വില്ലേജിലെ വണ്ടിയാമ്പറ്റ പരമൂട്ടില്‍ പി.ജെ വര്‍ക്കി മകന്‍ ബിനു വര്‍ക്കി എന്നിവര്‍ക്കെതിരെയാണ് കമ്പളക്കാട് പൊലിസ് കേസെടുത്തത്. 2015 ഏപ്രില്‍ നാലുമുതല്‍ മേയ് 15 വരെയും ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ നാലു വരെയും ബ്രീട്ടീഷ് വംശജനായ ബ്രയാന്‍ റോയ് എന്നയാളെ വീട്ടില്‍ താമസിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോറിനേഴ്‌സ് ആക്ടും ഫോറിനേഴ്‌സ് രജിസ്റ്ററേഷന്‍ ആക്ടും ലംഘിച്ചതിനാണ് നടപടി. വിദേശ പൗരന്‍മാരെ വീട്ടിലോ മറ്റിടങ്ങളിലോ താമസിപ്പിക്കുമ്പോള്‍ 24 മണിക്കൂറിനകം ജില്ലാ പൊലിസ് മേധാവിയെ വിവരം അിറയിക്കണമെന്നാണ് നിയമം. ഏവരുടെയും സൗകര്യാര്‍ഥം ബ്യൂറോ ഓഫ് എമിഗ്രേഷന്‍ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. ഇതൊന്നും ഇവര്‍ പാലിച്ചിരുന്നില്ല. ഇത്തരത്തില്‍ വിദേശികളെ താമസിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
കാരിക്കേച്ചേര്‍ രചനാ മത്സരം
വെള്ളമുണ്ട: ജി.യു.പി സ്‌കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കാരിക്കേച്ചേര്‍ രചനാ മത്സരം നടത്തി.
എല്‍.പി വിഭാഗം മത്സരത്തില്‍ ഷഹീര്‍ ഷാന്‍, അഫ്‌ലഹ് അഹമ്മദ് എന്നിവരും യു.പി വിഭാഗം മത്സരത്തില്‍ ഷംസിയത്ത്, മുഹമ്മദ് റിഹാന്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഹെഡ്മാസ്റ്റര്‍ പി.കെ സെബാസ്റ്റ്യന്‍, എം മണികണ്ഠന്‍, ജൈബി, രേഷ്മ കൃഷ്ണന്‍, അജനാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."