HOME
DETAILS

ഒത്തൊരുമിച്ച് 'ജലനിധി' കാക്കുന്നവര്‍

  
backup
November 21 2016 | 06:11 AM

%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%be

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന വയനാട് വരണ്ടുണങ്ങുകയാണ്. മനുഷ്യന്റെ കൈകടത്തലുകള്‍ക്കെതിരേ പ്രകൃതി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. നാമമാത്ര കാലവര്‍ഷം ഇത്തവണ ജില്ലയെ കൊടിയ വരള്‍ച്ചയിലേക്ക് നയിക്കുമെന്ന് കലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രകൃതി കനിഞ്ഞു നല്‍കിയ പുഴകളും അരുവികളും തോടുകളും മറ്റു ജലസ്രോതസുകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നശിച്ചു കൊണ്ടിരിക്കുന്നു. ജീവിക്കാന്‍ അത്യാവശ്യമായ വായുവും ജലവും മനുഷ്യന്‍ തന്നെ സ്വാര്‍ഥതക്ക് വേണ്ടി നശിപ്പിക്കുന്നു. സംഭരിച്ചാല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതിലേറെ ജലം വയനാടന്‍ പ്രകൃതി നല്‍കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും ജല സംരക്ഷണത്തിന് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളില്ലാത്തതുമാണ് ജില്ലക്ക് തിരിച്ചടിയാകുന്നത്. പ്രകൃതിയും ജലവും സംരക്ഷിക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ടെന്ന ബോധം തന്നെ ഇല്ലാതായിരിക്കുന്നു. ഇനിയും വൈകിയാല്‍ സമീപ ഭാവിയില്‍ മഞ്ഞും മരങ്ങളും ജൈവ സമ്പത്തുമുള്ള വയനാടന്‍ മണ്ണ് ജലമില്ലാത്ത മരുഭൂമിയാകും. മണ്ണിനെ ആശ്രയിക്കുന്ന ജില്ലക്കിത് വന്‍ തിരിച്ചടിയാകും. ഇതിനെതിരേയുള്ള പടപൊരുതല്‍ ജില്ലയില്‍ തുടങ്ങിയത് പ്രതീക്ഷയേകുന്നതാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം തന്നെ ജല സംരക്ഷണത്തിന്റെ മാര്‍ഗങ്ങളായ തടയണ നിര്‍മാണവും കനാല്‍ നിര്‍മാണവും നവീകരണവും തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തുകള്‍, ജനകീയ കൂട്ടായ്മകള്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ജല സംരക്ഷണ പരിപാടി പ്രോത്സാഹനം അര്‍ഹിക്കുന്നതും മാതൃകാപരവുമാണ്.

നാട്ടുകാര്‍ കൈകോര്‍ത്തു: ജലസമൃദ്ധിയില്‍ നാടുകാണി ചെക്ക്ഡാം


ചീക്കല്ലൂര്‍: നാട്ടുകാര്‍ കൈകോര്‍ത്തതോടെ ചീക്കല്ലൂര്‍ നാടുകാണി ചെക്ക് ഡാം ജലസംഭരണത്തിന് ഒരുങ്ങി. 2005-06ല്‍ പണിത മരചീര്‍പ്പുകള്‍ നഷ്ടപ്പെട്ട് ജലസംഭരണം മുടങ്ങികിടക്കുകയായിരുന്ന ചെക്ക് ഡാമാണ് നാട്ടുകാര്‍ ഒത്തൊരുമിച്ച് പുനസ്ഥാപിച്ചത്.
ചീക്കല്ലൂര്‍ 18ാം വാര്‍ഡ് കുടുംബശ്രീ, പാടശേഖര സമിതി, കുരുമുളക് സമിതി, ദര്‍ശന ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്നാണ് കുടിവെള്ളത്തിനായി കൈകോര്‍ത്തത്. പഞ്ചായത്ത് അംഗം ടി.കെ. സരിത, എം. ശിവന്‍പിള്ള, കെ. കേശവമേനോന്‍, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കാര്‍ത്ത്യായനി ചന്ദ്രന്‍, ടി.എസ്. സുരേഷ്, എം. ദേവകുമാര്‍, എം. ഗംഗാധരന്‍, സി.പി. സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കവുങ്ങുകളും ചാക്കുകളും ഉപയോഗിച്ച് ഭാഗികമായി ഡാം അടച്ചാണ് ജലസംഭരണത്തിന് സജ്ജമാക്കിയത്. ചീക്കല്ലൂര്‍ പാടശേഖരത്തിലെ നൂറുകണക്കിന് ഏക്കര്‍ വയലില്‍ ഇരുപ്പ് കൃഷി ചെയ്യാന്‍ ആവശ്യമായ ജലസംഭരണ ശേഷിയുള്ള ഡാമാണിത്.
കൂടുതല്‍ ഉപകാരപ്രദമായി നിര്‍മാണം നടത്തിയാല്‍ പ്രദേശത്തെ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലും തോട്ടങ്ങളും നയ്ക്കാനും കൃഷി മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മാതൃകയാക്കാം വൈത്തിരി പഞ്ചായത്തിനെ

വൈത്തിരി: ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാകുകയാണ് വൈത്തിരി പഞ്ചായത്ത്. വരാനിരിക്കുന്ന വരള്‍ച്ച മുന്നില്‍കണ്ട് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ജല സംരക്ഷണത്തിനുള്ള തടയണകള്‍ ജനകീയ പങ്കാളിത്വത്തോടെ നിര്‍മിക്കുകയാണ് പഞ്ചായത്ത്. തടയണ നിര്‍മാണത്തിന് പ്രത്യേക ഫണ്ടുകളോ പദ്ധതിയോ ആവിഷ്‌കരിച്ചിട്ടില്ല. മറിച്ച് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പങ്കാളിത്വത്തോടെയാണ് തടയണ നിര്‍മാണം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ക്ലബുകള്‍, സാംസ്‌കാരിക സംഘടനകള്‍, വിദ്യാര്‍ഥികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങി നിരവധി പൊതുജനങ്ങളും പഞ്ചായത്തിന്റെ പ്രവര്‍ത്തികളില്‍ സജീവമാണ്. ഇതിനകം വിവിധ വാര്‍ഡുകളിലായി ഇരുപതോളം തടയണകള്‍ നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണമെങ്കിലും വെള്ളത്തിന് ഒഴുക്കു കൂടുതലുള്ളയിടങ്ങളില്‍ ചാക്കില്‍ മണ്ണു നിറച്ചും നിര്‍മാണം നടക്കുന്നുണ്ട്. കമുക് പൊളിച്ച് വേലി നിര്‍മിച്ച് മണ്ണുപയോഗിച്ചുള്ള തടയണ നിര്‍മാണം വെള്ളത്തിന്റെ ഒഴുക്കു കൂടുതലുള്ള ഭാഗങ്ങളില്‍ വിജയകരമല്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടക്കുന്നത്. വരുംദിവസങ്ങളിലും ഓരോ വാര്‍ഡിലും കഴിയാവുന്നത്ര ഇടങ്ങളില്‍ തടയണ നിര്‍മാണം തുടരുമെന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രവൃത്തിക്ക് കാര്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

ജല സംരക്ഷണത്തിന് കനാലുകള്‍; കര്‍ഷകര്‍ക്ക് ആശ്വാസവും


മീനങ്ങാടി: കടുത്ത വേനലിന്റെയും വരള്‍ച്ചയുടെയും മുന്നറിയിപ്പെത്തിയതോടെ ജലം സംരക്ഷിച്ച് ജലത്തിന്റെ ഉറവിടങ്ങളായ വയലുകളിലും കൃഷിയിടങ്ങളിലും ജലമെത്തിച്ച് കാര്‍ഷിക മേഖലക്ക് കരുത്ത് പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൃഷിയും ജല സംരക്ഷണവും, നിലനിര്‍ത്തുക വഴി നാടിനെ പച്ചപ്പണിച്ച് കാലാവസ്ഥയെ തിരിച്ചുപിടിക്കാനുള്ള പല പദ്ധതികളും നാടൊട്ടുക്കും ജനകീയമായാണ് പഞ്ചായത്തും മറ്റും നടത്തുന്നത്.
കാരാപ്പുഴ ജലസേചന പദ്ധതി ഉള്ള സംവിധാനങ്ങളുപയോഗിച്ച് കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. നിലവിലുള്ള കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍.
കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും വരുന്ന ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളമെത്തിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. നിലവില്‍ 68.83 കിലോമീറ്റര്‍ വരെയാണ് വെള്ളമെത്തുന്നത്. കാരാപ്പുഴ ഇടതുകര കനാലിലൂടെ 16.74 കിലോമീറ്ററും വലതുകര കനാലിലൂടെ 8.85 കിലോമീറ്റര്‍ ദൂരത്തുമാണ് ഇപ്പോള്‍ ജലമെത്തിക്കുന്നത്. ഈ രണ്ട് കനാലുകളുടെയും കൈവഴികളായ ഇടക്കനാലുകളിലൂടെ 43.24 കിലോമീറ്റര്‍ വരെ ഇപ്പോള്‍ വെള്ളമെത്തിക്കുന്നുണ്ട്. 27.1 കിലോമീറ്റര്‍ വലതുകര ഇടക്കനാലുകളിലൂടെയും 16.14 കിലോമീറ്റര്‍ വരുന്ന ഇടതു കരയിലൂടെയുമാണ് കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നത്.
ഈ ഭാഗങ്ങളില്‍ വിവിധ കൃഷികളുമായി കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. മുന്‍പ് പണിത കനാലുകളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുട്ടില്‍-മാണ്ടാട് വരെയും, മീനങ്ങാടി-മണങ്ങുവയല്‍ വരെയുമുള്ള കൃഷിയിടത്തിലേക്കുള്ള ജല വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്.
തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനാലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍ നിന്നും രക്ഷ നേടാനും കാര്‍ഷിക മുന്നേറ്റത്തിനും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ജലസുരക്ഷാ യാത്രയും സംവാദങ്ങളുമായി പരിഷത്

കല്‍പ്പറ്റ: നാട് വരള്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ജനങ്ങളില്‍ പ്രതിരോധത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനൊരുങ്ങി ശാസ്ത്ര സാഹിത്യ പരിഷത്. ജല സുരക്ഷാ ജീവ സുരക്ഷാ കാംപയിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വിദ്യാലയങ്ങളിലും ജല സംവാദങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പരിഷത്.
ജലസുരക്ഷാ യാത്രയുടെയും ജലസംവാദങ്ങളുടെയും ജില്ലാതല ഉദ്ഘാടനം ഈമാസം 23ന് വൈകീട്ട് അഞ്ചിന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുവായി ചെയ്യേണ്ടതും വ്യക്തികളുടെ നേതൃത്വത്തില്‍ കുടുംബങ്ങളില്‍ നടപ്പാക്കേണ്ടതും, നാട്ടിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും ആണ് പൊതുവായി നടക്കേണ്ട കാര്യങ്ങളുമാണ് ജല സംവാദങ്ങളില്‍ ചര്‍ച്ച ചെയ്യുക. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കണം.
കുടുംബങ്ങളില്‍ കര്‍ക്കശമായ ശുദ്ധജല മാനേജ്‌മെന്റ് ആവിഷ്‌ക്കരിക്കാനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. 23ന് നടക്കുന്ന പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി മുഖ്യാഥിതിയാവും. മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്ദു ജോസ് സംസാരിക്കും. പരിഷത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം കെ മനോഹരന്‍ വിഷയാവതരണം നടത്തും. നിര്‍വ്വാഹക സമിതി അംഗങ്ങളായ പ്രൊ.കെ ബാലഗോപാല്‍, പി.വി സന്തോഷ്, ജില്ലാ സെക്രട്ടറി ബിജോ പോള്‍ സംസാരിക്കും.

കട്ടയാട് ഒരു ദിനം മൂന്ന് തടയണകള്‍


സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ബത്തേരിയിലും തടയണ നിര്‍മാണം സജീവം. ടൗണിനോടു ചേര്‍ന്നുള്ള കട്ടയാട് തോട്ടിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മൂന്നിടങ്ങളില്‍ തടയണ നിര്‍മിച്ചത്.
ജലം സംരക്ഷിച്ച് പിടിമുറുക്കികൊണ്ടിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബത്തേരിയില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചത്. നഗരസഭാ അയല്‍കൂട്ടങ്ങള്‍, അയല്‍സഭ, വാര്‍ഡ് വികസന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് നിര്‍മാണം. മൂന്ന് തടയണകളാണ് ഇത്തരത്തില്‍ പൂര്‍ത്തീകരിച്ചത്.
കാലവര്‍ഷവും തുലാവര്‍ഷവും വേണ്ടവിധം ലഭിക്കാതായതോടെ നഗരസഭയിലെ ജലസ്രോതസുകളിലും ജലവിതാനം താണ അവസ്ഥയാണ്.
ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ തടയണ നിര്‍മാണം നടത്തുന്നതെന്ന് മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു. തടയണ നിര്‍മാണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായി.

 


സജീവമായി കുടുംബശ്രീ അയല്‍കൂട്ടം പ്രവര്‍ത്തകര്‍

പുല്‍പ്പള്ളി: രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും കുടിവെള്ളക്ഷമാത്തിന് പരിഹാരം കാണുന്നതിനുമായി പുല്‍പ്പള്ളി പഞ്ചായത്തിലെ മീനംകൊല്ലി വാര്‍ഡിലെ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെയും വാര്‍ഡ് വികസനസമിതിയുടെയും നേതൃത്വത്തില്‍ താഴെയങ്ങാടി മുതല്‍ ആനപ്പാറ വരെയുള്ള കടമാന്‍തോടിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം തടയണകള്‍ നിര്‍മിച്ച് ജലസംരക്ഷണ പ്രവര്‍ത്തനത്തിന് മാതൃകയായി.
വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തടയണ നിര്‍മാണം. മീനംകൊല്ലി, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും വരള്‍ച്ചയുടെ രൂക്ഷതമൂലം ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിരുന്നു.
കടമാന്‍തോട്ടില്‍ ജലവിതാനം താഴ്ന്നതോടെ ജലസംരക്ഷണ പ്രവര്‍ത്തനം സജീവമാക്കാന്‍ വാര്‍ഡ് വികസന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കി.

തടയണ വാരാചരണവുമായി മേപ്പാടി പഞ്ചായത്ത്


മേപ്പാടി: വരാനിരിക്കുന്ന കൊടിയ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മേപ്പാടി പഞ്ചായത്തില്‍ തടയണ വാരാചരണം. വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ബഹുജന പങ്കാളിത്തത്തോടെ തടയണകള്‍ നിര്‍മിക്കും. പുഴകള്‍, തോടുകള്‍ മറ്റ് ജല സ്രോതസുകള്‍ എന്നിവയുടെ ശുചീകരണവും വാരാചരണത്തില്‍ നടക്കും.
പദ്ധതിയുടെ ആദ്യഘട്ടമായി ജല സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് വിഷയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു. ഈ സെമിനാറില്‍ നിന്നുയര്‍ന്ന ആശയമാണ് തടയണ വാരാചരണം എന്നത്.
ഈ മാസം അവസാനമാണ് വാരാചരണം നടത്തുന്നത്. ചെമ്പോത്തറ, ചൂരല്‍മല, നെല്ലിമുണ്ട, തൃക്കൈപ്പറ്റ എന്നിവിടങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ നിലവില്‍ തടയണകള്‍ നിര്‍മിച്ചിട്ടുണ്ട്.
ഇത് മറ്റ് വാര്‍ഡുകളില്‍ കൂടി നടപ്പാക്കും. കുടുംബശ്രീക്ക് കീഴിലെ കര്‍മ സേന പ്രവര്‍ത്തകരെയും ഇതിനായി ഉപയോഗിക്കും. തടയണ നിര്‍മാണം വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശ്വാശ്വത മാര്‍ഗമല്ല. എങ്കിലും പാഴായി പോകുന്ന ജലം നിശ്ചിത അളവില്‍ തടഞ്ഞ് നിര്‍ത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ജല നിരപ്പ് ഉയരും.
ചാക്കുകളില്‍ മണ്ണ് നിറച്ചാണ് തടയണ നിര്‍മിക്കുക. പഞ്ചായത്തില്‍ പുത്തൂര്‍ വയല്‍, മാനിവയല്‍, ചെമ്പോത്തറ, തൃക്കൈപ്പറ്റ എന്നിവിടങ്ങളിലായി മുന്‍കാലങ്ങളില്‍ 1000 ഹെക്ടറോളം സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്നു.
എന്നാലിന്ന് നാമമാത്രമായ സ്ഥലങ്ങളിലാണ് നെല്‍ കൃഷിയുള്ളത്. കൃഷി കുറഞ്ഞതോടെ ഈ പ്രദേശങ്ങളിലെ ജല ലഭ്യതയും കാര്യമായി കുറഞ്ഞിട്ടുണ്ട്.

ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മാണം

കോറോം: കടുത്ത വേനലില്‍ കുടിവെള്ളം കരുതിവെക്കാനായി ജനകീയ കൂട്ടായ്മയില്‍ തടയണകള്‍ നിര്‍മിച്ച് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്.
ഭരണ സമിതിയുടെ കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികളും, വ്യപാര സംഘടനകളും, കുടുംബശ്രീകളും, സ്വാശ്രയ സംഘങ്ങളും ഒത്തൊരുമിച്ച് നിന്നാണ് തടയണകളുടെ പ്രവൃത്തി നടത്തുന്നത്. പഞ്ചായത്തിലാകെ നൂറ് തടയണകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിരവില്‍പ്പുഴ, അയ്യങ്കാവ്, മട്ടിലയം, കോറേം, പാലേരി, കരിമ്പില്‍, ചീപ്പാട്, വഞ്ഞോട് തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. ചെളി നിറഞ്ഞ മക്കിയാട്ടെ നിലവിലെ തടയണ ശുചീകരിച്ച് ജലം സംഭരിക്കാനുതകുന്ന തരത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തടയണ നിര്‍മാണങ്ങളുടെ ഉദ്ഘാടനം നിരവില്‍പ്പുഴയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ നിര്‍വഹിച്ചു. തടയണ ആവശ്യമായ മറ്റിടങ്ങളിലും ജനകീയ കൂട്ടായ്മയില്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago