സാമ്പത്തികമാന്ദ്യം: വി.ഐ.പിയായി മരച്ചീനി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മരച്ചീനി കര്‍ഷകര്‍ക്കു തുണയായി. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിനു 12രൂപയ്ക്കു വിറ്റിരുന്ന നാടന്‍ മരച്ചീനിക്ക് ഇക്കുറി വില 30രൂപയായി ഉയര്‍ന്നു. മിക്കയിടങ്ങളിലും 26 രൂപയ്ക്കാണ് മരച്ചീനി കച്ചവടക്കാര്‍ക്കു വില്‍ക്കുന്നത്. നേരത്തെ തീന്‍മേശയില്‍ ഫാസ്റ്റുഫുഡുകളുടെയും മറ്റും പ്രളയത്തില്‍ അകറ്റി നിര്‍ത്തിയിരുന്ന മരച്ചീനിയോട് ആളുകള്‍ താല്‍പര്യം കാട്ടാന്‍ തുടങ്ങിയതോടെയാണു മരച്ചീനിയുടെ 'സമയം' തെളിഞ്ഞത്. ജില്ലയില്‍ ഒട്ടുമിക്ക ഭാഗങ്ങളിലും മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. വിളവെടുപ്പ് തുടങ്ങുന്ന കാലമായതിനാല്‍ മരച്ചീനി മാര്‍ക്കറ്റില്‍ ധാരാളാമായി എത്തുന്നുമുണ്ട്.
രാവിലെ ഇറക്കുന്ന മരച്ചീനികള്‍ വൈകുന്നേരമാവുമ്പോഴേക്കും വിറ്റുതീരുകയാണ്. മരച്ചീനിയും മത്തിയും, മരച്ചീനിയും കഞ്ഞിയും വിഭവങ്ങളാക്കി കൊണ്ടു മുന്നോട്ടു നീങ്ങുകയാണ് കുടുംബങ്ങള്‍. രാസവളങ്ങള്‍ ഉപയോഗിക്കാത്തതാണ് ഇതിന്റെ മെച്ചം. രണ്ടുകിലോ മരച്ചീനി വാങ്ങി കഴിഞ്ഞാല്‍ ഒരുകുടുംബത്തിനു മൃഷ്ടാന്നം കഴിക്കാം. കറിയിലും ഉപയോഗിക്കാം.
നാരുകളടങ്ങിയ ഭക്ഷണമായതിനാല്‍ രോഗികള്‍ക്കും ആശ്വാസമാണ്. വാഴക്കാമ്പ്, കൂമ്പ്, മുരിങ്ങയില, ചീര, കൂവ, ചക്ക തുടങ്ങിയ നാടന്‍ ഇനങ്ങള്‍ക്കും ഡിമാന്റ് ഏറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."