HOME
DETAILS
MAL
സഹകരണ പ്രതിസന്ധി: സംയുക്തസമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധീരന്
backup
November 21 2016 | 08:11 AM
തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗം സഹകരണപ്രതിസന്ധിയില് സംയുക്തസമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് വിടാനാണ് തീരുമാനിച്ചതെന്നും തന്റെ നിലപാടുകള്‍ തള്ളിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണപ്രതിസന്ധിയില് എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം ചെയ്യരുതെന്ന വി.എം സുധീരന്റെ നിലപാടുകള്‍ യു.ഡി.എഫ് തള്ളിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയിലുള്ളവര് ആദ്യം ഒന്നിച്ചു സമരം ചെയ്യുമെന്നും പിന്നീട് മുന്നണികള്‍ ഒന്നിച്ചുള്ള സമരമാണെന്നും രമേശ് ചെന്നിത്തല യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി സുധീരന് മാധ്യമങ്ങളെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."