HOME
DETAILS
MAL
കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല
backup
November 21 2016 | 09:11 AM
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ തീപിടിത്തം. എസ്എസ് കെഎം ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. രാവിലെ 11 മണിയോടെയാണ് തീ ശ്രദ്ധയില്‍ പെട്ടത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ആളുകളെ പെട്ടന്ന് തന്നെ ബ്ലോക്കില്‍ നിന്നും ഒഴിപ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
അഗ്നിശമനസേനയുടെ 19 യൂണിറ്റ് വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തെക്കുറിച്ച അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."