സോളാറില്‍ പണം തട്ടിച്ചെന്ന പരാതി: ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ സ്റ്റേ
ബംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ ശിക്ഷാ നടപടികള്‍ ബംഗളൂരു കോടതി സ്റ്റേ ചെയ്തു. ജനുവരി 26 വരെയാണ് സ്റ്റേ.
സോളാര്‍ പവര്‍ പ്രൊജക്റ്റ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞു പണംതട്ടിച്ചെന്ന മലയാളി വ്യവസായി കെഎം കുരുവിളയുടെ ഹരജിയില്‍ ബംഗളൂരു സെഷന്‍സ് കോടതി ഉമ്മന്‍ ചാണ്ടിക്കു പിഴ ശിക്ഷ വിധിച്ചിരുന്നു.
1.65 കോടി രൂപ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ആറു പ്രതികള്‍ പരാതിക്കാരന് നല്‍കാനായിരുന്നു വിധി.
എന്നാല്‍ കോടതി തന്റെ വാദം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
കോടതിയില്‍നിന്ന് തനിക്ക് സമന്‍സ് കിട്ടിയില്ല. കേസ് ഗൗരവമായി എടുക്കാത്തത് പിഴവായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ചു ഉമ്മന്‍ ചാണ്ടി നല്കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. തെളിവുനല്കാന് ഡിസംബര്‍ ആറിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."