HOME
DETAILS
MAL
കാര്‍, ഭവന, കാര്‍ഷിക വായ്പകള്‍ തിരിച്ചടക്കാന്‍ രണ്ടു മാസത്തെ അവധി
backup
November 21 2016 | 17:11 PM
ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ചെറിയ ലോണുകള്‍ തിരിച്ചടക്കുന്നതിനു വേണ്ടി ആര്.ബി.ഐ രണ്ടു മാസത്തെ അധിക അവധി അനുവദിച്ചു. ഭവന, കാര്‍, കാര്‍ഷിക ലോണുകള്‍ ഉള്‍പ്പെടെ ഒരു കോടി വരെയുള്ള ലോണുകള്‍ തിരിച്ചടക്കുന്നതിനാണ് 60 ദിവസത്തെ അവധി അനുവദിച്ചത്.
നവംബര്‍ ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ അടയ്ക്കേണ്ട തിരിച്ചടവിനാണ് ഇളവ് അനുവദിച്ചത്.
രാജ്യത്ത് 86 ശതമാനം ക്രയവിക്രയം ചെയ്യപ്പെടുന്ന ഹൈഡിനോമിനേഷന് നോട്ടുകളായ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ കടുത്ത പ്രതിസന്ധിയാണുണ്ടായത്. ഇത് ലോണ്‍ തിരിച്ചടവിനെയും കാര്യമായി ബാധിച്ചു.
ലോണ്‍ അനുവദിച്ച സ്ഥാപനങ്ങള്‍ക്ക് അത് തിരിച്ചു ലഭിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതോടെയാണ് വിഷയത്തില്‍ ആര്.ബി.ഐ പുതിയ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."