ജീവിത സുരക്ഷ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ രാജ്ഭവന് മാര്‍ച്ച്
തിരുവനന്തപുരം: രാജ്യത്തെ പതിനെട്ടുകോടിയോളം ഭിന്നശേഷിക്കാരുടെ ജീവിത സുരക്ഷ ആവശ്യപ്പെട്ടുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഭിന്നശേഷി സംഘടനകളുടെ ദേശീയ ഐക്യവേദിയായ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി റൈറ്റ്സ് ആന്‍ഡ് ഡിസേബിള്‍ഡിന്റെ (എന്‍.പി.ആര്.ഡി) നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംസ്ഥാനത്തെ ഡി.എ.ഡബ്ല്യു.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു.
2014ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ഭിന്നശേഷി നിയമം നടപ്പ് സമ്മേളനത്തില്‍ പാസാക്കാന്‍ നടപടി സ്വീകരിക്കുക, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉദ്യോഗസംവരണം പ്രാവര്‍ത്തികമാക്കുക, നോട്ട്നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ തകര്‍ച്ച അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.
രാജ്ഭവന് മുന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പരശുവയ്ക്കല്‍ മോഹനന് അധ്യക്ഷനായി. ബേബി മാത്യു, പി.വി. ഭാസ്കരന്, ജി.എസ്. സജിത്ത്, ദുല്ഹത്ത് സംസാരിച്ചു. ഒ. വിജയന് സ്വാഗതവും അജി അമ്പാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."