HOME
DETAILS

നോട്ട് നിരോധനം: നാലാംദിനവും ബഹളത്തില്‍ മുങ്ങി

  
backup
November 21 2016 | 19:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%a6%e0%b4%bf%e0%b4%a8

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ നാലാംദിവസവും സ്തംഭിച്ചു. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് ഇന്നലെ സഭതുടങ്ങിയത്. പിന്നാലെ എ.ടി.എമ്മുകള്‍ക്കു മുമ്പ് വരിനിന്നു മരിച്ചവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കണമെന്ന് രാജ്യസഭയില്‍ സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ സഭ ഉച്ചയ്ക്കു മുമ്പായി മൂന്നുവട്ടം പിരിഞ്ഞു.
പണത്തിനായി എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനിന്നവരില്‍ 70ലധികം പേര്‍ മരിച്ചുവെന്നും 11 ബാങ്ക് ജീവനക്കാരും മരിച്ചെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും യെച്ചൂരിയുടെ ആവശ്യത്തെ പിന്താങ്ങി നടുത്തളത്തിലിറങ്ങി. ട്രെയിനപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ രാജ്യത്ത് പണത്തിനു വേണ്ടി കാത്തുനിന്ന് മരിച്ചവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആവശ്യമുന്നയിച്ചു.
എന്നാല്‍, അനുശോചനം ആവശ്യപ്പെട്ട് നടത്തേണ്ട ഒന്നല്ലെന്നും അതു സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് രാജ്യസഭ അധ്യക്ഷനെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ വികാരം ഉള്‍ക്കൊള്ളണമെന്നായിരുന്നു ഈ പരാമര്‍ശത്തിന് യെച്ചൂരി നല്‍കിയ മറുപടി. ഓരോന്നിനും ഓരോ നടപടിക്രമമുണ്ടെന്ന് ഉപാധ്യക്ഷനും ഓര്‍മിപ്പിച്ചു.
70 പേര്‍ മരിച്ചു എന്ന പറയുന്ന കണക്കിന്റെ അടിസ്ഥാനം എന്താണെന്നും പി.ജെ കുര്യന്‍ ചോദിച്ചു. ബഹളം രൂക്ഷമായതോടെ സഭ പിരിച്ചു വിട്ടു. തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കായി സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയും സഭ പിരിച്ചു വിട്ടു.
അതിനിടെ, നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറല്ലാത്ത പ്രതിപക്ഷം വിഷയം വഴി തിരിച്ചുവിടുകയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി ആരോപിച്ചു. നോട്ട് വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ നിലയുറപ്പിച്ചു. ഉച്ചയ്ക്കു ശേഷം സഭ ചേര്‍ന്നപ്പോള്‍ കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ പ്രസ്താവന നടത്താന്‍ ജൂനിയര്‍ മന്ത്രിയെ അയച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.
റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ ആണ് രാജ്യസഭയില്‍ പ്രസ്താവന നടത്തിയത്. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷത്തു നിന്നും മുദ്രാവാക്യം വിളികളുയര്‍ന്നു. തുടര്‍ന്ന് സഭ മൂന്നു മണി വരെ ഉപാധ്യക്ഷന്‍ പിരിച്ചുവിട്ടു.
മൂന്നു മണിക്ക് സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരേ മുദ്രാവാക്യം വിളിച്ച് ഭരണപക്ഷം എഴുന്നേറ്റു. നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസും എഴുന്നേറ്റു. സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍, സി.പി.ഐ, ബി.എസ്.പി അംഗങ്ങളും എഴുന്നേറ്റെങ്കിലും മുദ്രാവാക്യം വിളിച്ചില്ല. ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞതായി അധ്യക്ഷന്‍ അറിയിച്ചു.
അതേസമയം, വിഷയത്തില്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ടി.വിയില്‍ മുഖം കാണിക്കാനുള്ള അഭ്യാസമാണോയെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദിച്ചത് വാക്ക്‌പോരിനിടയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago