റിയാദിലെ തൊഴില്‍ തട്ടിപ്പ്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകള്‍
കൊച്ചി: റിയാദിലെ ആശുപത്രിയില്‍ ശുചീകരണ ജോലി വാഗ്ദാനം ചെയ്ത് തങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ എറണാകുളത്തെ കുമാര്‍ ട്രാവല്‍സ് എന്ന സ്ഥാപനം അടച്ചുപൂട്ടിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും തൊഴില്‍ തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഞ്ചരമാസത്തോളം റിയാദില്‍ ദുരിതജീവിതം നയിച്ച് നാട്ടിലെത്തിയ കുമ്പളം സ്വദേശികളായ 13 വനിതകളാണ് ആവശ്യമുന്നയിച്ചത്. 24,000 രൂപ ശമ്പളവും താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് ഓരോ ലക്ഷം രൂപയാണ് കുമാര്‍ ട്രാവല്‍സ് ഈടാക്കിയത്.
റിയാദിലെത്തിയ ഇവര്‍ക്ക് താമസമോ ഭക്ഷണമോ ലഭിച്ചില്ല. മുഖ്യമന്ത്രി,ഡി.ജി.പി,ചീഫ് സെക്രട്ടറി,സിറ്റി പൊലിസ് കമ്മിഷണര്‍ തുടങ്ങി നിരവധിപേര്‍ക്ക് പരാതിനല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാപ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്,പ്രമോദ്, തട്ടിപ്പിനിരയായ ജെസി റോബര്‍ട്ട്, എല്‍സി ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."