കോഡിനേഷന്‍ യോഗം ഇന്ന്
കോഴിക്കോട്: സമസ്ത ജില്ലാ ഘടകങ്ങളുടെ കോഡിനേഷന്‍ യോഗം ഇന്നു രാവിലെ 11നും ശരീഅത്ത് സംരക്ഷണ സമ്മേളന സ്വാഗതസംഘം യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിനും കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: സി. മോയിന്‍കുട്ടി
കോഴിക്കോട്: ഭാരതത്തെ കൃത്യമായ കാഴ്ചപ്പാടില്ലാത്ത സാമ്പത്തിക നിലപാടിലൂടെ നൂറുവര്‍ഷം പിറകോട്ടു നടത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി.
മാനാഞ്ചിറ എസ്.ബി.ഐയുടെ മുന്‍പില്‍ സൗത്ത് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറന്‍സി പിന്‍വലിക്കലിലൂടെ മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമ്പത്തിക അടിയന്തരാവസ്ഥയാണ്. രാജ്യത്ത് ജനങ്ങളില്‍ ആശങ്കയും ആകുലതയും ഭീതിയും ഉണ്ടാക്കിയ സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു. സജീര്‍ അധ്യക്ഷനായി. എന്‍.സി അബൂബക്കര്‍, നജീബ് കാന്തപുരം, കെ. മൊയ്തീന്‍കോയ, സി.ടി സക്കീര്‍ ഹുസൈന്‍, കെ. മുഹമ്മദാലി, എ.വി അന്‍വര്‍, സഫറി വെള്ളയില്‍, മൊയ്തീന്‍ ബാബു, ഫൈസല്‍ പള്ളിക്കണ്ടി, ഒ. മമ്മുദ്, എ.ടി നാസര്‍, എ.സിജിത്ത് ഖാന്‍, സക്കീര്‍ കിണാശേരി, ആയിശാബി പാണ്ടികശാല, അബ്ദുല്ലക്കോയ, സി.പി ഉസ്മാന്‍, കോട്ടുമ്മല്‍ കോയ പ്രസംഗിച്ചു. മന്‍സൂര്‍ മാങ്കാവ് സ്വാഗതവും പി.പി ദുക്മാന്‍ നന്ദിയും പറഞ്ഞു. പ്രതിഷേധസൂചകമായി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്‍പില്‍ കഞ്ഞിവച്ച് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."