രാജ്യത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കുക: എസ്.വൈ.എസ്
മലപ്പുറം: കൊലപാതകങ്ങള്‍ നടത്തിയും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഇറക്കിയും രാജ്യത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ കരുതിയിരിക്കണമെന്നും സമുദായ സൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണെമെന്നും സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. കൊടിഞ്ഞിയില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിലെ പ്രതികളെ ഉടന്‍ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കാന്‍ നിയമപാലകര്‍ തയാറാകണമെന്നും യോഗം ആശ്യപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി. അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദു റഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ് സംസാരിച്ചു.
തൗസീഫിന്റെ കുടുംബത്തെ സഹായിക്കാന്‍ ബാങ്ക് അക്കൗണ്ട് തുറന്നു
മലപ്പുറം: എഴുന്നേറ്റു നടക്കാനാവാതെ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നാലുവര്‍ഷമായി ചികിത്സയില്‍ കഴിയുന്ന തൗസീഫിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറന്നു. വടുവഞ്ചാല്‍ കേരള ഗ്രാമീണ്‍ ബാങ്ക് എസ്.ബി 40231100201282 (ഐ.എഫ്.എസ്.സി -കെ.എല്‍.ജി.ബി 0040231). വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ വടുവഞ്ചാല്‍ ശാഖയിലെ 130171200420832. എഛഞഘഉണഉഇആ01 എന്ന അക്കൗണ്ട് നമ്പറിലും സഹായം അയക്കാം. ഫോണ്‍: 9447108827.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."