പുറമ്പോക്കുകള്‍ കയ്യേറിയവര്‍ക്കെതിരേ ശക്തമായ നടപടി: റവന്യു മന്ത്രി
ശ്രീകൃഷ്ണപുരം: സര്‍ക്കാര്‍ പുറംമ്പോക്കുകള്‍ കയ്യേറിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇചന്ദ്രശേഖന്‍ പറഞ്ഞു. കരിമ്പുഴ 2 വില്ലേജ് പരിധിയില്‍ ബ്രഹ്മന്‍ ചോലയിലെ കാഞ്ഞിരപ്പുഴ ജല സേചന പദ്ധതിയുടെ കൈകനാല്‍ ആണ് സ്വകാര്യ വ്യക്തി കൈയ്യേറിയത്. ജെ.സി ബി ഉപയോഗിച്ച് കൈകനാല്‍ ഇല്ലാതാക്കുകയും ഇയാളുടെ സ്ഥലത്തേക്ക് കൂട്ടി ചേര്‍ക്കുകയും ചെയ്തു. മാത്രമല്ല ഏകദേശം നാല് അടി ഉയരത്തിലാണ് കനാല്‍ സ്ഥിതി ചെയ്തിരുന്നത്. ഈ ഭാഗത്തെ മണ്ണ് ഉപയോഗിച്ച് 70 സെന്റ് കൃഷി സ്ഥലം നികത്തുകയും ചെയ്തു.
ഏകദേശം 18 മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ വീതിയിലും സ്ഥിതി ചെയ്തിരുന്ന കനാലും അനുബന്ധ സ്ഥലവുമാണ് കയ്യേറിയിരിക്കുന്നത്. എന്നാല്‍ കൈയ്യേറിയ വ്യക്തി മുന്‍പ് പൊലിസ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പൊലിസ് തയ്യാറാകുന്നില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ രണ്ടു തവണ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
സി.പി ഐ ശക്തമായി സമര രംഗത്ത് വന്നു. സമരത്തെ തുടര്‍ന്ന് റവന്യൂ വകുപ്പും ജല സേചന വകുപ്പും സംയുക്തമായി കനാല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിരും സ്ഥാപിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാനോ കനാല്‍ പൂര്‍വ സ്ഥിതിയിലാക്കാനോ ഇരു വകുപ്പും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സി.പി ഐ ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും മന്ത്രി സ്ഥലംസന്ദര്‍ശിക്കുകയും ചെയ്തത്.
ബ്രഹ്മന്‍ ചോലയില്‍ നശിപ്പിക്കപ്പെട്ട കനാല്‍ പുനര്‍ നിര്‍മിക്കുകയും കനാല്‍ കൈയ്യേറിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.പി സുരേഷ് രാജ്, വി.പി ജയപ്രകാശ്, യു അച്ച്യുതന്‍, കെ വേണുഗോപാല്‍, വി.എം ഗോപാലകൃഷ്ണന്‍, ലളിത, സുന്ദരന്‍ മന്ത്രിയുടെ കൂടെയുണ്ടണ്ടായിരുന്നു.
രൂപയുള്ള എനര്‍ജി കിറ്റ് നല്‍കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശ്രീനിവാസ, കെ.എസ്.ഇ.ബി പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യൂ, മുന്‍മന്ത്രി വി.സി. കബീര്‍, ഡി.ഇ.ഒ. ശാന്തകുമാരി പങ്കെടുക്കും. പങ്കെടുക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രാ ബത്ത നല്‍കും. ഫോണ്‍: 9447239552.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."