വേനല്‍ചൂടിനെ മറികടന്ന് ഏരുത്തേമ്പതി ഫാമില്‍ തെങ്ങിന്‍തൈ ഉല്‍പാദനം
വണ്ടിത്താവളം: വേനല്‍ചൂടിനെ മറികടന്ന് തെങ്ങിന്‍തൈകള്‍ ഉല്‍പാദനം തകൃതി. ഏരുത്തേമ്പതി വിത്തുല്‍പാദനകേന്ദ്രത്തിലാണ് അത്യാധുനിക ശേഷിയുള്ള തെങ്ങിന്‍തൈകള്‍ ആറ് ഏക്കറുകളിലായി മുളപ്പിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ഫാമുകള്‍ക്കും കൃഷിഭവനുകളിലൂടെയും വിതരണത്തിനായി അത്യുല്‍പാദനശേഷിയുള്ള തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്. പച്ചമുളക്, വഴുതന തുടങ്ങിയവയുടെ വിത്തുല്‍പാദനവും തൈകള്‍വളര്‍ത്തി നല്‍കലുമാണ് പ്രധാനമായും ഏരുത്തേമ്പതി വിത്തുല്‍പാദനകേന്ദ്രത്തില്‍ നടക്കുന്നത്.
കര്‍ഷകര്‍ക്ക് കാലാവസ്ഥയിലധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുവാനായി ഏരുത്തേമ്പതിയില്‍ 58.5 ഹെക്ടര്‍ ഭൂമിയുണ്ടെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലാത്ത സമയങ്ങളില്‍ ടിഷ്യൂകള്‍ച്ചറല്‍ സംവിധാവും തോട്ടപരിപാലനവും പ്രതിസന്ധിയിലാകും.
ഇവയെ മറികടക്കുന്നതിനും, കുഴല്‍കിണറുകളെയും കോരയാര്‍പുഴയില്‍നിനിന്നുമുള്ള ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനവും നടത്തുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
വടകരപതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, മുതലമട, നല്ലേപിള്ളി, പുതുശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ പച്ചക്കറികര്‍ഷകര്‍ക്ക് ആശ്രയമായി നിലനില്‍ക്കുന്ന എരുത്തേമ്പതി വിത്തുല്‍പാദനകേന്ദ്രത്തിന്റെ നിലവാരം ജില്ലാ വിത്തുല്‍പാദന കേന്ദ്രത്തിന്റെ അവസ്ഥയിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പതിനഞ്ച് ജീവനക്കാരും 45 പരിപാലന തൊഴിലാളികളും ജോലിയെടുക്കുന്ന കേന്ദ്രത്തില്‍ പച്ചക്കറി തൈകള്‍ അഞ്ച് ഹെക്ടറില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ അത്യുല്‍പാദനശേഷിയുള്ള മാവിന്‍തൈകളും നെല്ലി തൈകളും ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് വിത്തുല്‍പാദനകേന്ദ്രം ലീഡിങ് ഓഫിസര്‍ മുരുകഭൂപതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."