മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരോത്സവത്തിന് തുടക്കമായി
മൂവാറ്റുപുഴ: ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസനവകുപ്പ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കല്ലൂര്‍ക്കാട് ക്ഷീര സഹകരണ സംഘത്തില്‍ നടന്ന മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര സംഗമം 2016-17ന് കല്ലൂര്‍ക്കാട് അപ്‌കോസ് ഭരണസമിതി അംഗം ഷാജി ജോസഫ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദര്‍ശനം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു.
കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ കല്ലൂര്‍ക്കാട് പുത്തന്‍പുരയ്ക്കല്‍ സജി ജനാര്‍ദ്ദനന്റെ എച്ച്.എഫ്.വിഭാഗത്തില്‍ പെട്ട പശുവിന് ഒന്നാം സ്ഥാനവും നാഗപ്പുഴ പൊന്‍പനാല്‍ പി.എ.പ്രസാദിന്റെ എച്ച്.എഫ് വിഭാഗത്തില്‍ പെട്ട പശുവിന് രണ്ടാം സ്ഥാനവും ലഭിച്ചു. മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. കറവപ്പശുവിഭാഗത്തില്‍ എട്ട് പശുക്കളും, കിടാരി വിഭാഗത്തില്‍ 15-കിടാരികളും കന്നുകുട്ടികള്‍ വിഭാഗത്തില്‍ 10-കന്നുകുട്ടികളും മത്സരത്തില്‍ പങ്കെടുത്തു.
വിജയിച്ച പശുക്കള്‍ക്കും കിടാരികള്‍ക്കും കന്നകുട്ടികള്‍ക്കും വിജയപട്ടം എല്‍ദോ എബ്രഹാം എംഎല്‍എ അണിയിച്ചു. ക്ഷീര സംഗമത്തോടനുബന്ധിച്ച് ഇന്ന് ക്ഷീര വികസന സെമിനാര്‍, ഡയറി എക്‌സിബിഷന്‍, മികച്ച ക്ഷീര സംഘത്തിനുള്‌ല അവാര്‍ഡ് വിതരണം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ് എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."