നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ജനകീയസമരസമിതി
കൊച്ചി: കാതികുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരേ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ജനകീയസമരസമിതി ആവശ്യപ്പെട്ടു. നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കേസില്‍ ദേശീയ ഹരിത ട്രിബൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടിപുഴയിലേക്ക് ശുദ്ധീകരിക്കാത്ത രാസ മലിന ജലം ഒഴുക്കിവിടുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ച ഗുരുതരമായ മലിനീകരണ വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജനകീയസമരസമിതി നേതാക്കള്‍ പറഞ്ഞു. കമ്പനിയും പരിസരവും മെച്ചപ്പെടുത്തുന്നതിനായി നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.ഹൈഡ്രോക്ലോറിക് ആസിഡ് രാസപ്രക്രിയയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് മെര്‍ക്കുറിയുടെ അളവ് മൂന്നാമതൊരു കക്ഷിയെക്കൊണ്ട് പരിശോധിപ്പിച്ച് തിട്ടപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പുഴയില്‍ നിന്ന് കമ്പനിക്കാവശ്യമായ വെള്ളം എടുക്കുന്നതിന്റെ മുകള്‍ഭാഗത്തായിരിക്കണം രാസപ്രക്രിയയ്ക്ക് വിധേയമാക്കിയ മലിനജലം പുറംതള്ളാനെന്നും നിര്‍ദ്ദേശമുണ്ട്. കമ്പനി മലനജലം പുഴയിലേക്ക് ഒഴുക്കുന്നത് തടയാന്‍ കേരള മലനീകരണ നിയന്ത്രണ ബോര്‍ഡിനും പഠനറിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ടെന്ന് സമരസമിതി പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുവരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും സമരസമി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ.മോഹനനന്‍,ഡെയ്‌സി ഫ്രാന്‍സിസ്,ഷെര്‍ലി പോള്‍,ജയം പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."