സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള ശ്രമം കേരള ജനതയോടുളള വെല്ലുവിളി: പി.കെ കൃഷ്ണന്‍
പാലാ: കേരളത്തിലെ സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണന്‍. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ന്യൂജനറേഷന്‍ ബാങ്കുകളെ സഹായിക്കാനാണെന്നും ഇതിനെ എന്തു വിലകൊടുത്തും ചെറുക്കണമെന്നും പി.കെ. കൃഷ്ണന്‍ പറഞ്ഞു. പാലായില്‍ സി.പി.ഐ. നേതാക്കളായിരുന്ന പി.എ. രാമകൃഷ്ണന്‍, എന്‍. കരുണാകരന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ. പാലാ മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍, ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി റ്റി.എന്‍. രമേശന്‍, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, കെ.വി. കൈപ്പള്ളി, സി.പി.ഐ. പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം.ജി. ശേഖരന്‍, ചെത്തുതൊഴിലാളി യൂണിയന്‍ ജന. സെക്രട്ടറി പി.കെ. ഷാജകുമാര്‍, അഡ്വ. സണ്ണി ഡേവിഡ്, കെ.എല്‍. തങ്കച്ചന്‍, പി.എന്‍. ദാസപ്പന്‍, എന്‍.എം. മോഹനന്‍, എന്‍. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."