HOME
DETAILS
MAL
'ഏക സിവില്‍കോഡ് ശ്രമം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുയറ്റം'
backup
November 22 2016 | 13:11 PM
റിയാദ്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം മത സ്വതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ദുരുദ്ദേശ്യ പരവുമെന്ന് എസ്.കെ.ഐ.സി അല്‍ ഖുറയാത്ത് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. വൈവിധ്യ മതങ്ങളും സംസ്കാരങ്ങളും നിലനില്‍ക്കുന്ന ഇന്ത്യന്‍ ബഹുസ്വരതയില്‍ അപകടരമായ നീക്കമാണിതെന്നും യോഗം നിരീക്ഷിച്ചു.
യാസിര്‍ റഹ്മാനി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് ക്യാംപയിന് ഉദ്ഘാടനം അഷ്റഫ് കൊട്ടാരക്കൊത്തിനു നല്കി അബ്ദുല്‍ ഗഫൂര്‍ പള്ളിപ്പടി നിര്‍വ്വഹിച്ചു. ഹംസ മലയില്‍, അസീസ് താനൂര്‍, അബ്ദുറഹീം ചെമ്മാട്, ജുനൈദ് ഓമച്ചപുഴ, ഫാരിസ് ഇബ്റാഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."