HOME
DETAILS
MAL
ചികിത്സക്കായി പണമെടുക്കാന്‍ പിതാവിനൊപ്പം ബാങ്കിനു മുന്നില്‍ ക്യൂ നിന്ന മൂന്ന് വയസുകാരി മരിച്ചു
backup
November 23 2016 | 03:11 AM
ലക്നൗ: അസുഖത്തിനു ചികിത്സിക്കാന്‍ പണമെടുക്കാന്‍ പിതാവിനൊപ്പം ബാങ്കിനുമുന്നില്‍ വരിനിന്ന മൂന്ന് വയസുകാരി കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍പ്രദേശ് ബാണ്ട ജില്ലയിലാണ് സംഭവം.
പനിയായ മകളെയും കൊണ്ട് ക്ലിനിക്കിലെത്തിയ ധര്‍മേന്ദ്രയോട് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ അറിയിച്ചു. അതിനായി പണമെടുക്കാന്‍ ബാങ്കിലെത്തിയതായിരുന്നു ഇരുവരും. മൂന്ന് തവണ ബാങ്കിലെത്തിയെങ്കിലും പണമെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.
മകള്‍ക്ക് സുഖമില്ലെന്നും പെട്ടന്ന് തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ധര്‍മേന്ദ്ര പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റവാളികളായവരെ ശിക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."