ഡല്‍ഹിയില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കുഴിയില്‍ തള്ളിയ അയല്‍വാസി അറസ്റ്റില്‍
ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കുഴിയില്‍ തള്ളിയ 35 കാരനായ അയല്‍വാസിയെ പൊലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഹരിജന്‍ ബസ്്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ബീര്ബലിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് കൂട്ടികൊണ്ടു പോവുകയും മാനഭംഗപ്പെടുത്തിയതിന് ശേഷം ട്രാക്കിന് സമീപത്തെ കുഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബീര്‍ബല്‍ കൂട്ടികൊണ്ടു പോയത് ശ്രദ്ധയില്‍ പെട്ട മറ്റൊരു പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."