HOME
DETAILS

എല്ലാ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും അടുത്ത വര്‍ഷത്തോടെ ഹൈടെക്

  
backup
November 23 2016 | 05:11 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

 

കോഴിക്കോട്: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി- വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ് മുറികളും ഐ.ടി ലാബുകളും ഹൈടെക്കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത്. ഹൈടെക്കാക്കുന്നതിനു മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈടെക് വിദ്യാലയങ്ങളാക്കുന്നതിന്റെ മുന്നോടിയായി ഐ.ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്പ്‌ടോപ്- പ്രൊജക്ടര്‍- ശബ്ദ സംവിധാനം, നെറ്റ്‌വര്‍ക്കിങ് എന്നിവ ഏര്‍പ്പെടുത്തും. എന്നാല്‍ ഇതിനു പര്യ്തമായ രീതിയില്‍ ക്ലാസ് മുറികള്‍ സജ്ജമാക്കല്‍ അതത് സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണം.
ഡിസംബര്‍ അഞ്ചിന് മുന്‍പാണ് സ്‌കൂള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. അതിനുമുന്നോടിയായി സ്‌കൂള്‍ തലത്തില്‍ വിശദമായ ആലോചനായോഗങ്ങള്‍ നടത്തേണ്ടതുണ്ട്. യോഗം ജെ.ഡി.ടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി അറ്റ് സ്‌കൂള്‍ പൊജക്ട് ജില്ലാ കോഡിനേറ്റര്‍ വി.കെ ബാബു മാസ്റ്റര്‍, ട്രയിനര്‍മാരായ കെ.ജെ പോള്‍, മുഹമ്മദ് അബ്ദുല്‍ നാസര്‍, സി.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago