ജനങ്ങളുടെ ക്യൂ കള്ളപ്പണത്തിന്റെ വഴി
പൊന്നാനി: കള്ളപ്പണം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരം സാധാരണ ജനങ്ങളെ വട്ടംകറക്കുമ്പോള്‍ കള്ളപ്പണം കൈയിലുള്ളവര്‍ അതു വേറെ വഴിക്കു മാറ്റിയെടുക്കുന്നതായി ആക്ഷേപം.
സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചു കള്ളപ്പണം വെളുപ്പിക്കുന്നതായാണ് ആക്ഷേപമയുര്‍ന്നിരിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തുക്കുന്നതായും പറയപ്പെടുന്നു. നികുതിയടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് പുതിയ നീക്കം.
ഇതിനു മുപ്പതു ശതമാനംവരെ കമ്മിഷന്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. നിയമപരമായി പണം ബാങ്കിലടച്ചാല്‍ നിശ്ചിത ശതമാനം നികുതിക്കു പുറമേ അതിന്റെ ഇരട്ടി പെനാല്‍റ്റിയും ബാങ്ക് പിടിക്കും.
അങ്ങനെയാകുമ്പോള്‍ വളരെ കുറച്ചു പണംമാത്രമേ തിരികെ ലഭിക്കൂ. ഇത് ഒഴിവാക്കാനാണ് പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. നികുതി കൃത്യമായി അടക്കുന്നവരാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ അത്രയും പണം നിക്ഷേപിക്കാറില്ല.
പുതിയ സാഹചര്യത്തില്‍ ഇതുവരെയുള്ള ശമ്പളമാണെന്നും കാര്‍ഷിക ആദായമെന്നും അറിയിച്ച് പണം നിക്ഷേപിക്കാനാകും. ഈ സൗകര്യം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം സുഗമമായി വെളുപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."