ഇന്ത്യന്‍ റെയില്‍വേ നവീകരിക്കണമെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യ അടിയന്തരമായി തങ്ങളുടെ റെയില്‍ സംവിധാനം നവീകരിക്കണമെന്നു ചൈന. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ 145 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സാഹചര്യത്തിലാണു ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. റെയില്‍ നവീകരണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തങ്ങള്‍ തയാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്.
പരിമിതമായ അറ്റകുറ്റപ്പണികളും പരിഷ്‌കരണ കാര്യത്തിലെ അലസതയുമാണ് ഉത്തര്‍ പ്രദേശിലടക്കമുള്ള അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണമെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ചു റെയില്‍വേ രംഗത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ തയാറാണ്. ഇന്ത്യക്കു നേരിട്ടു സഹായം ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യാമെന്നും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈന നേതൃത്വം വഹിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് ഇന്ത്യയ്ക്കാണ്.
ഏഷ്യന്‍ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ ബാങ്കിന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ തയാറാണെന്നും ഈ രംഗത്തു ചൈനയുടെ സംരംഭകത്വം ഇന്ത്യന്‍ റെയില്‍ നെറ്റ് വര്‍ക്കിനു മുതല്‍കൂട്ടാക്കാന്‍ കഴിയുമെന്നും ചൈന പറയുന്നു.
റെയില്‍ നെറ്റ് വര്‍ക്ക് രംഗത്ത് ചൈന തങ്ങളുടെ സാങ്കേതിക സൗകര്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കായി ചെയ്തു കൊടുക്കാറുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇന്ത്യയ്ക്കും നല്‍കാന്‍ കഴിയും. ഇത്തരം സാങ്കേതികത നടപ്പാക്കുന്നതുകൊണ്ടാണ് 2014ലെ ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ മറ്റു രാജ്യങ്ങളിലെ റെയില്‍വേ ടിക്കറ്റ് ചാര്‍ജുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൈനയില്‍ ചാര്‍ജ് കുറവാണെന്നു പറയുന്നതെന്നും ചൈനീസ് ഔദ്യോഗിക പത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."