മാട്ടുപ്പെട്ടിയിലെ സംഘര്‍ഷം: മൂന്നുപേര്‍ അറസ്റ്റില്‍
മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ഹൈഡല്‍ പാര്‍ക്കില്‍ സംഘര്‍ഷം സ്യഷ്ടിച്ച മൂന്നുപേരെ മൂന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. മാട്ടുപ്പെട്ടി ഹൈഡല്‍ ടൂറിസം ജീവനക്കാരനും ദേവികുളം ഫാക്ടറി ഡിവിഷനില്‍ താമസക്കാരനുമായ സദീഷ് കുമാര്‍ (34), മൂന്നാര്‍ ന്യുകോളനിയിലെ മാര്‍ഷ് (32), സൈലന്റുവാലി ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന മുരുകന്‍ (37) എന്നിവരെയാണ് മൂന്നാര്‍ എസ്.ഐ ജിതേഷിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മാട്ടുപ്പെട്ടി ഹൈഡല്‍ പാര്‍ക്കില്‍ അനധിക്യത നിയമനം നിര്‍ത്തലാക്കുക, അഴിമതി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആഡ്രീസിന്റെ നേതൃത്വത്തില്‍ പാര്‍ക്കിലേക്ക് നടത്തിയ ധര്‍ണയിലാണ് സംഘര്‍ഷമുണ്ടായത്. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ ഗെയിറ്റ് തകര്‍ക്കുകയും പൊലിസ് വാഹനത്തിന് കേടുപടുകള്‍ വരുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും കണ്ടാലറിയാവുന്ന 38 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
പൊതുമുതല്‍ നശിപ്പിച്ചതില്‍ ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ പങ്കെടുത്തത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കുകയാണ്.
ഇടുക്കി എന്‍ജിനിയറിങ്് കോളജ് പൂര്‍ണതയിലെത്തിക്കാന്‍
സഹായം നല്‍കും: വിദ്യാഭ്യാസ മന്ത്രി
പൈനാവ്: ഇടുക്കി എന്‍ജിനീയറിങ്് കോളജ് പൂര്‍ണ്ണസജ്ജമാക്കാന്‍ എല്ലാവിധ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. എന്‍ജിനീയറിങ് കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം എന്‍ജിനീയറിങ്് കോളജിന് അനുവദിച്ച എട്ട് കോടി രൂപ ഡിസംബറില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോളജിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നല്‍കിയാല്‍ ആവശ്യമായ ഫണ്ട് അനുവദിക്കും.
കോളജിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍മാണങ്ങള്‍ക്കും അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള പദ്ധതികളും നടപ്പാക്കും.
പ്രവേശനരംഗത്ത് നിലനില്‍ക്കുന്ന ഫ്‌ളോട്ടിങ് അഡ്മിഷന്‍ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായി. കോളജിന് പുതുതായി ഒരു ബസ് വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അമ്മിണി ജോസ് പി.ഡബ്ല്യൂ.ഡി എക്‌സി. എന്‍ജിനീയര്‍ എം.ടി. സാബു, പ്രിന്‍സിപ്പാള്‍ ഡോ. പി. വിജയന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആബേല്‍ എബ്രഹാം, ഡോ.എം.ജെ. ജലജ, കെ.എ. ജോസഫ്, കെ.എച്ച്.എം യൂസഫ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."