സുഖനിദ്ര വാഗ്ദാനം ചെയ്ത് ഫിലിപ്‌സ് ഇന്ത്യയുടെ ഡ്രീം ഫാമിലി
കൊച്ചി: ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ രോഗമുള്ളവര്‍ക്ക് ചികിത്സ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി റോയല്‍ ഫിലിപ്‌സ് 'ഡ്രീം സീരീസ് 'എന്ന പേരില്‍ നിദ്രാ സഹായികളായ ഉപകരണങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കി. ഉറക്കമില്ലായ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെന്ന നിലയിലാണ് ഫിലിപ്‌സിന്റെ പുതിയ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നത്.
സ്ലീപ് സ്‌പെഷ്യലിസ്റ്റുകളുമായി ചേര്‍ന്ന് ഇതിനോടകം ഫിലിപ്‌സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ രാജ്യത്താകമാനം നാന്നൂറിലേറെ സ്ലീപ് ലാബുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ കൊച്ചിയിലെ എട്ടെണ്ണമടക്കം 25 ലാബുകള്‍ കേരളത്തിലാണെന്ന് ഫിലിപ്‌സ് ഇന്ത്യ സ്ലീപ് ആന്‍ഡ് റെസ്പിറേറ്ററി കെയര്‍ ബിസിനസ് ഹെഡ് ആയ ആര്‍. ഹാരിഷ് പറഞ്ഞു.
ഈ ഉപകരണങ്ങള്‍ രോഗികളെയും അവരെ പരിചരിക്കുന്നവരെയും ഡോക്ടര്‍മാരെയും പരസ്പരം ബന്ധിപ്പിക്കുകയും സഹായിക്കുകയും അതുവഴി രോഗപരിചരണവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തങ്ങള്‍ ഒരു മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് രോഗികള്‍ക്ക് തോന്നാത്ത വിധത്തിലും അവര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്ന തരത്തിലുമാണ് ഡ്രീം ഫാമിലി ഉല്പന്നങ്ങള്‍ തയാര്‍ ചെയ്തിരിക്കുന്നതെന്ന് കൊച്ചി ലിസി ആശുപത്രിയിലെ പള്‍മനോളജി വകുപ്പ് മേധാവി ഡോ. പ്രവീണ്‍ വത്സലന്‍ പറഞ്ഞു.
മാസ്‌കിലെ ഫ്രെയിമിന്റെ വശങ്ങളിലൂടെ ഡ്രീംവെയര്‍ വായുസഞ്ചാരം നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ കിടക്കുമ്പോഴുള്ള ശരീരചലനങ്ങള്‍ക്ക് തടസം വരാത്ത രീതിയില്‍ രോഗികള്‍ക്ക് സുഖമായി ഉറങ്ങാനാവും. കാഴ്ചയിലും ഭംഗിയുള്ളതുകൊണ്ട് ഇത് രോഗികള്‍ ഇഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."