വെള്ള കള്ളിമുണ്ടുകാരനെ നിയമസഭയില്‍ കയറ്റിയില്ല; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: വെള്ളക്കള്ളി മുണ്ടണ്ട് ധരിച്ചെത്തിയ വയോധികനെ നിയമസഭയുടെ സന്ദര്‍ശന ഗാലറിയില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസയച്ചു.
മലപ്പുറം കൊണ്ടോട്ടി സ്വദേശി കുഞ്ഞിമോയീന്റെ പരാതിയിലാണ് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് അയച്ചത്. കുഞ്ഞിമോയീനും ഒപ്പമുള്ള 38 പേര്‍ക്കും നിയമസഭാ സന്ദര്‍ശന പാസ് ലഭിച്ചിരുന്നു. കഴിഞ്ഞ എട്ടിന് ഉച്ചക്കാണ് ഇവര്‍ സഭ സന്ദര്‍ശിക്കാനെത്തിയത്. ശരീര പരിശോധനക്ക് ശേഷം കറന്‍സി നോട്ട് ഒഴികെയുള്ള സാധനങ്ങള്‍ കൗണ്ടറില്‍ സൂക്ഷിച്ചു. സന്ദര്‍ശന ഗാലറിക്കടുത്ത് എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ താനൊഴികെ ബാക്കി എല്ലാവരെയും പ്രവേശിപ്പിച്ചു എന്നാണ് പരാതി.
താനും നാട്ടുകാരും വിശേഷ ദിവസങ്ങളില്‍ വെള്ള കള്ളിമുണ്ടും വെള്ള ഷര്‍ട്ടും ധരിക്കാറുണ്ട്. വെള്ളകള്ളിമുണ്ട് ധരിക്കരുതെന്നാണ് നിയമമെങ്കില്‍ നിയമം മലബാറിലെ ജീവിതരീതിക്ക് വിരുദ്ധമാണെന്നും ഒരു പ്രദേശത്തെ ജീവിത രീതിക്ക് വിരുദ്ധമായ നിയമം ഭേദഗതി ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കേസ് ജനുവരി 11 ന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."