രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ല; മോഹന്‍ലാല്‍ കള്ളപ്പണക്കാരന്‍: മന്ത്രി എം.എം മണി
തൊടുപുഴ : കേരളത്തിന് പറ്റിയ വിഡ്ഢിത്തമാണ് ഒ. രാജഗോപാലിനെ വിജയിപ്പിച്ചതെന്നും, പ്രായമായതിനാല്‍ തലയ്ക്കു സ്ഥിരതയില്ലാതെ വര്‍ത്താമാനം പറയുകയാണെന്നും മന്ത്രി എം.എം മണി. മന്ത്രിയായതിനു ശേഷം ഇടുക്കിയിലെത്തിയ അദ്ദേഹം ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അതു മറയ്ക്കാന്‍ വേണ്ടിയാണു അദ്ദേഹം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതെന്നും മണി ആരോപിച്ചു. മോഹന്‍ലാലിന്റെ സിനിമകള്‍ ഇഷ്ടമാണ്. എന്നാല്‍ നോട്ട് അസാധുവാക്കിയതിനെ അനുകൂലിച്ചു പരാമര്‍ശിച്ചത് ശരിയായില്ല.
സ്വിസ് ബാങ്കില്‍ കിടക്കുന്ന കള്ളപ്പണം സാധാരണക്കാരുടെ അക്കൗണ്ടില്‍ എത്തുമെന്ന് പ്രചരണം നടത്തിയെങ്കിലും രാജ്യദ്രോഹിയായ വിജയ്മല്യ ഉള്‍പ്പെടെയുള്ളവരുടെ 7016 കോടി രൂപ എഴുതി തള്ളി കള്ളപ്പണക്കാരെ സഹായിക്കുകയാണ് ചെയ്തത്. കേരളത്തില്‍ പണം ധൂര്‍ത്തടിക്കുന്നവര്‍ക്ക് മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്നാണ് കുമ്മനം പറയുന്നത്. തനിക്കുപോലും വെള്ളം കുടിക്കാന്‍ പണമില്ലെന്നും ഇങ്ങനെയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും മണി ചോദിച്ചു. സംസ്ഥാനത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."