മോദി കേരളത്തെ അവഹേളിച്ചെന്ന് നേതാക്കള്‍
തിരുവനന്തപുരം: സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിക്കെതിരേ കടുത്ത പ്രതിഷേധവുമായി യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത്.
മോദിയുടെ നടപടി ഫെഡറലിസത്തിന്റെ ലംഘനവും കേരളീയരോടുള്ള അവഹേളനവുമാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ധനമന്ത്രിയെ ക@ാല്‍ മതിയെന്ന മോദിയുടെ മറുപടി സാമാന്യനീതിയുടെ നിഷേധമാണെന്നും കോടിയേരി പറഞ്ഞു.
സര്‍വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. മോദി തനി ആര്‍.എസ്.എസുകാരനായി മാറി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
മലപ്പുറം: പ്രധാനമന്ത്രിയുടെ നിലപാട് ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് താമസിയാതെ ജനാധിപത്യം കുഴിച്ചു മൂടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സമയം ആവശ്യപ്പെട്ടത്. ഇതിനോടുള്ള പ്രധാനമന്ത്രിയുടെ സമീപനം വളരെ നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ ശൈലിയില്‍ നിന്നും മാറിയാണ് മോദിയുടെ യാത്രയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്: സഹകരണമേഖലയെ തകര്‍ക്കുന്ന സമീപനത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ കുറിച്ച് ബോധ്യപ്പെടുത്താനുള്ള സര്‍വ കക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ന്യൂഡല്‍ഹി: സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ അല്‍പ്പത്തം മൂലമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിയെക്കുറിച്ച് ഓര്‍ത്ത് രാജ്യവും ജനങ്ങളും ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."