മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്തി: ഇ.പി ജയരാജന്
കണ്ണൂര്‍: മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്തിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. ഇതിനു പിന്നില്‍ ആരൊക്കെയോ ഉണ്ട്. അതാരാണെന്നു മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചെയര്‍മാനായ തെക്കിബസാര്‍ മൈത്രി സദനില്‍ എത്തിയപ്പോഴായിരുന്നു ജയജരാന്റെ പ്രതികരണം.
തനിക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരാണെന്നു പരിശോധിക്കും. മാധ്യമങ്ങളുടെ ഇരയാകാന്‍ ഇനി താനില്ല. അതേസമയം എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹത്തെക്കുറിച്ച് ജയരാജന് പ്രതികരിച്ചില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിനും മൗനമായിരുന്നു ഉത്തരം.
നിര്‍ണായകമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമ്പോഴെല്ലാം ഇ.പി മൈത്രി സദനില്‍ എത്താറുണ്ട്. ഇന്നലെ രാവിലെ 10.45ഓടെയാണ് ജയരാജന് മൈത്രിയില്‍ എത്തിയത്. മണിയെ മന്ത്രിയാക്കിയ പാര്‍ട്ടി നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധവും മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഇ.പി ജയരാജന് വിട്ടുനിന്നതും ഏറെ കിംവദന്തികള്‍ക്ക് ഇടയാക്കിയിരുന്നു. മൈത്രി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു താന്‍ എത്തിയതെന്നും ജയരാജന് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."