ആന്ധ്രക്കെതിരേ കേരളത്തിന് ലീഡ്
ഗുവാഹത്തി: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന നിലയില്‍. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിനു 222 റണ്‍സ് ലീഡ്. അവസാന ദിവസമായ ഇന്നു മത്സരം മിക്കവാറും സമനിലയില്‍ അവസാനിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത്. 89 റണ്‍സെടുത്ത നായകന്‍ രോഹന്‍ പ്രേം, 56 റണ്‍സെടുത്ത ഭവിന്‍ തക്കര്‍ എന്നിവരുടെ ബാറ്റിങാണ് രണ്ടാമിന്നിങ്‌സില്‍ കേരളത്തിനു തുണയായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 36 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ 17 റണ്‍സുമായി സച്ചിന്‍ ബേബിയും ഒരു റണ്ണെടുത്ത് ഇഖ്ബാല്‍ അബ്ദുല്ലയും ക്രീസില്‍. കേരളം ആദ്യ ഇന്നിങ്‌സില്‍ 219 റണ്‍സെടുത്തിരുന്നു.
നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 226 റണ്‍സില്‍ അവസാനിച്ചു. ഏഴു വിക്കറ്റിന്റെ നേരിയ ലീഡ് സ്വന്തമാക്കാന്‍ സാധിച്ചത് ആന്ധ്രയ്ക്ക് നേട്ടമാകും. മ
ത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്‌സിലെ ഈ ലീഡിന്റെ ബലത്തില്‍ അവര്‍ക്ക് മൂന്നു പോയിന്റുകള്‍ നേടാം. ആന്ധ്രയ്ക്കായി റിക്കി ഭുയി (67), കെ.എസ് ഭരത് (54), പ്രശാന്ത് കുമാര്‍ (61) എന്നിവര്‍ തിളങ്ങി. കേരളത്തിനായി ഇഖ്ബാല്‍ അബ്ദുല്ല, ബേസില്‍ തമ്പി എന്നിവര്‍ മൂന്നും രോഹന്‍ പ്രേം വിനോദ് കുമാര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."