കൃഷിഭവന്റെ 'വളം' സഹായം പാരയായി: കര്‍ഷകരുടെ കുരുമുളക് വള്ളികള്‍ കരിഞ്ഞു
മാനന്തവാടി: കര്‍ഷകര്‍ക്ക് സഹായമായി കൃഷിഭവന്‍ വിതരണം ചെയ്ത വളം കര്‍ഷകര്‍ക്ക് പാരയായി. വളം ഉപയോഗിച്ച കര്‍ഷകരുടെ കുരുമുളക് വള്ളികള്‍ കരിഞ്ഞു. തിരുനെല്ലി കൃഷിഭവന്‍ സൗജന്യമായി നല്‍കിയ വേപ്പിന്‍പിണ്ണാക്കും ഡോളോമൈറ്റും വള്ളികള്‍ക്ക് പ്രയോഗിച്ച കര്‍ഷകരാണ് വെട്ടിലായത്. വളം പ്രയോഗിച്ച തിരുനെല്ലി പഞ്ചായത്തില്‍ കൃഷി നടത്തിവരുന്ന മാടപ്പള്ളിക്കുന്നേല്‍ തോമസിന്റെ കുരുമുളക് കൃഷി ഉണങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. 13 ഏക്കര്‍ തോട്ടത്തില്‍ ഏഴേക്കറിലാണ് കൃഷിഭവനില്‍ നിന്നു ലഭിച്ച വളം പ്രയോഗിച്ചത്. വളമിടാത്ത കുരുമുളക് വള്ളികള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആദ്യമായാണ് കൃഷിഭവനില്‍ നിന്നുള്ള വളം ഇദ്ദേഹം കൃഷിയിടത്തില്‍ ഉപയോഗിച്ചത്. കുരുമുളക് വള്ളികള്‍ നശിച്ചതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കാനിരിക്കുകയാണ് ഇദ്ദേഹം.
കാലങ്ങളായി കുരുമുളക് കര്‍ഷകര്‍ക്ക് വേപ്പിന്‍പിണ്ണാക്കും ഡോളോമൈറ്റു വിതരണം ചെയ്യുന്നു. ഇവ വിരതരണം തുടങ്ങിയ കാലം മുതല്‍ കര്‍ഷകര്‍ പരാതി ഉന്നയിക്കുന്നതാണ്. വേപ്പിന്‍ പിണ്ണാക്കില്‍ ഉപ്പ് അടക്കം ചേര്‍ത്താണ് വിതരണത്തിന് എത്തുന്നത്. ഇവ കുരുമുളക് ചെടിക്ക് ഇടുന്നതോടെ ദ്രുതവേട്ടത്തിന്റെ വേഗത കൂടുകയാണുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. ഇവ രണ്ടും ഉപയോഗിച്ചാല്‍ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങി ദിവസങ്ങള്‍ക്കകം നിലം പൊത്തുകയാണ്.
ജില്ലയിലെ 26 കൃഷിഭവനുകളിലും ഈ വളങ്ങള്‍ വര്‍ഷങ്ങളായി വിതരണം നടത്തി വരുന്നു. ഒരു കൃഷിഭവനില്‍ കുറഞ്ഞത് 33 ലക്ഷം രൂപയാണ് ഈ വളങ്ങള്‍ കൃഷിക്കാര്‍ക്ക് എത്തിക്കുന്നതിനായി ചിലവിടുന്നത്. ഇങ്ങനെ കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത വളങ്ങള്‍ വിതരണം ചെയ്യുന്നത് ചില ഉന്നത ഉദ്യോഗസ്ഥര്‍ സാമ്പത്തിക ലാഭം കൊയ്യുന്നതിണനാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക സഹായം പണമായി വിതരണം ചെയ്യണമെന്ന ആവശ്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിതരണ കമ്പനികളുടെയും സ്വാധീനത്തിന് വഴങ്ങി തിരസ്‌കരിക്കുകയാണൊണ് കര്‍ഷകരുടെ പരാതി. ഇന്ന് ജില്ലയിലെത്തുന്ന കൃഷിമന്ത്രിയെ നേരില്‍ കണ്ട് ആനുകൂല്യങ്ങള്‍ പണമായി നല്‍കാനാവശ്യപ്പെടാന്‍ തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."