HOME
DETAILS
MAL
സുബീഷിന്റെ മൊഴി: പവിത്രന് കൊലക്കേസ് പുനരന്വേഷണത്തിനു ഉത്തരവ്
backup
November 24 2016 | 04:11 AM
തലശ്ശേരി: സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാതിരിയാട്ടെ കുഴിച്ചാല്‍ മോഹനന് വധക്കേസില്‍ അറസ്റ്റിലായ ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴിയെ തുടര്‍ന്ന് വിചാരണ ആരംഭിക്കാനിരിക്കുന്ന സി.പി.എം ചിറ്റാരിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയംഗം ജി പവിത്രന് വധക്കേസ് കോടതി നിര്‍ത്തി വച്ചു. കേസില്‍ പുനരന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു തലശ്ശേരി ജില്ലാ സെഷന്‍സ് (3) ജഡ്ജ് പറഞ്ഞു.
സുബീഷ് ഉള്‍പ്പെട്ട സംഘമാണ് പവിത്രനെ കൊലപ്പെടുത്തിയതെന്ന മൊഴിയെ തുടര്‍ന്നാണ് പവിത്രന് വധക്കേസ് വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയെ സമീപിച്ചത്. പവിത്രന് വധക്കേസില്‍ വിചാരണ നടപടികള്‍ക്കായി പ്രതികള്‍ക്കുള്‍പ്പെടെ ഹാജരാവാന്‍ സമന്‍സ് അയച്ചിരുന്നു.
കേസ് ഫെബ്രുവരി 17ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ പരിണനയ്ക്കു വരേണ്ടതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."