സംഘട്ടനം: കലക്ടറുടെ നിരോധനാജ്ഞ
കൊടുങ്ങല്ലൂര്‍: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ കൊടുങ്ങല്ലൂര്‍, മതിലകം പൊലിസ് സ്റ്റേഷന് പരിധിയില്‍ ജില്ലാ കലക്ടര്‍ നൂറ്റിനാല്‍പ്പത്തിനാല് പ്രഖ്യാപിച്ചു.
ആളുകള്‍ സംഘം ചേരുന്നതും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും റാലികള്‍ നടത്തുന്നതും മെയ് 23 വരെ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ വി.രതീശന് ഉത്തരവിറക്കിയത്. മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ 4 പേരില്‍ കൂടുതല്‍ സംഘം ചേരുന്നതും പ്രകോപനപരമായ മു്രദാവാക്യം മുഴക്കുന്നതും നിരോധിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലാ പൊലിസ് മേധാവി(റൂറല്‍)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാന പാലനത്തിനായി മേഖലയില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസേനയുടെ സേവനവും പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ട്.ജലപീരങ്കി വരുണ്‍ ,ഗ്രനേഡ് പ്രയോഗിക്കുന്ന വജ്ര തുടങ്ങിയ സംവിധാനങ്ങളും കൊടുങ്ങല്ലൂരില്‍ എത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."