HOME
DETAILS
MAL
ചില്ലറയും റേഷനുമില്ല; ജനം ദുരിതത്തില്‍
backup
November 24 2016 | 04:11 AM
ആലക്കോട്: നോട്ട് അസാധുവാക്കിയതിലൂടെ വലഞ്ഞ ജനങ്ങള്‍ക്കു മേല്‍ ഇരുട്ടടിയായി റേഷന്‍ വിതരണവും മുടങ്ങി. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനുള്ള ആശയക്കുഴപ്പമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മലയോര മേഖലയിലാണ് ഇതു ഏറെ പ്രയാസമായത്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കുറയുകയും നിര്‍മാണ മേഖല സ്തംഭിക്കുകയും ചെയ്തതോടെ പല കുടുംബങ്ങളും പട്ടിണിയിലായി. റേഷന്‍ കടകള്‍ ഇപ്പോള്‍ തുറക്കുന്നതു തന്നെ വല്ലപ്പോഴുമാണ്.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടെങ്കിലും മലയോരത്തെ പല റേഷന്‍ കടകളിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."