എം. എം. മണിക്ക് ഇടുക്കിയില്‍ ഉജ്വല വരവേല്‍പ്പ്
ഇടുക്കി: വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ഇടുക്കിയിലെത്തിയ എം. എം. മണിയ്ക്ക് മലനാട് മല്‍കിയത് ഉജ്വല വരവേല്‍പ്പ്. ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. വിവിധ രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക-മത-സംഘടന രംഗത്തെ പ്രമൂഖര്‍ മണിയാശാനെ സ്വീകരിക്കാനെത്തി.
മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന് സ്വീകരണ സമ്മേളനത്തിന്‍ മന്ത്രി എം.എം.മണി പറഞ്ഞു. പത്തു ചെയിന്‍ മേഖലയില്‍ ഉള്ളവര്‍ക്കും പട്ടയം ലഭ്യമാക്കും. തടി വെട്ടിനുള്ള തടസ്സം നീക്കും. എട്ട് വില്ലേജുകളില്‍ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള തടസ്സം നീക്കാന്‍ നിയമപരമായി നീങ്ങും. ഏലം കൃഷിക്കാരുടെ പ്രശനങ്ങള്‍ പരിഹരിക്കും. ഉല്‍പ്പാദനം കുറഞ്ഞത് ഏലത്തിന് വിലകൂടാന്‍ ഇടയാക്കിയെങ്കിലും വിളവില്ലാത്തതു കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കിക്കവലയില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകടയുടെയും കലാരൂപങ്ങളൂടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രമായി കട്ടപ്പന മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേയ്ക്ക് മണിയാശാനെ തുറന്ന വാഹനത്തില്‍ ആനയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്‍, പി എന്‍ വിജയന്‍, സി വി വര്‍ഗീസ്, കെ എസ് മോഹനന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്ത്രകിളും കുട്ടികളും മടങ്ങുന്ന ആയിരങ്ങളാണ് മണിയാശാനെ സ്വീകരിക്കാനെത്തിയത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറര്‍ തോമസ് ജോസഫ് എക്‌സ് എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ വേദിയിലുണ്ടായിരുന്നു. കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോണി കുളമ്പള്ളിയാണ് ആദ്യ സ്വീകരണം നല്‍കിയത്. കട്ടപ്പന ഇമാം മുഹമ്മദ് റഫീക്ക് കൗസരി, യാക്കോബയ ഭദ്രാസനത്തിന് വേണ്ടി ഫാ. സജോ, കട്ടപ്പന സഹകരണ ബാജക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മനോജ് എം തോമസ്, പി കെ ഗോപി, വി ആര്‍ ശശി, ബേബി കുര്യന്‍, എന്‍ സി ജോണി, നിര്‍മാണ-ചുമട്-കര്‍ഷക-തോട്ടം തൊഴിലാളികള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദമാണ് മണിയാശാനെ സ്വീകരിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."