സ്ത്രീപക്ഷ വാദികളുടെയും എഴുത്തുകാരുടെയും മൗനം അമ്പരിപ്പിക്കുന്നു: ബാലചന്ദ്രന്‍ വടക്കേടത്ത്
തൃശൂര്‍:വീട്ടമ്മയെ കൂട്ടമായി ബലാല്‍സംഗം ചെയ്തിട്ടും സ്ത്രീപക്ഷ വാദികളും എഴുത്തുകാരും മൗനം പാലിക്കുന്നത് അമ്പരിപ്പിക്കുന്നുവെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പ്രസ്താവിച്ചു.
വടക്കാഞ്ചേരിയില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കൂട്ട ബലാല്‍സംഗക്കേസ്സില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് അക്കാദമിഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബലാല്‍സംഗം മനുഷ്യാവകാശ ലംഘനമാണ്. അതിന് ഇരയാകുന്നവര്‍ക്കെതിരെ വീണ്ടും ആ ക്ഷേപം കൊണ്ടുവരുന്നത് ഇരട്ടി പീഡനമാണ്. വടക്കാഞ്ചേരിയിലെ വീട്ടമ്മ ക്കായി സാറാ ജോസഫും കെപിഎസി ലളിതയുംഅടക്കമുള്ള തൃശൂരിലെ വനിത നേതാക്കളും പ്രതികരിക്കുന്നില്ല. എന്താണ് ഇതിന്റെ അര്‍ഥം. ഇവര്‍ ഭരണ കൂടത്തെ ഭയന്നിരിക്കുന്നു. അതോതങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കൊപ്പമേ ചേരുകയുള്ളു എന്നുണ്ടോ.
പീഡിപ്പിക്കപ്പെടുന്നവര്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. തെളിവില്ലെന്ന് അറിയിച്ച് അറസ്റ്റ് ചെയ്യാതിരിക്കുന്നു. ലൈംഗിക ഫാഷിസമാണ് നടക്കുന്നതെന്നും വടക്കേടത്ത് പറഞ്ഞു. പ്രൊ. ജോണ്‍സിറിയക്ക് അധ്യക്ഷനായി. കലാമണ്ഡലം ഹേമലത, കെ രാധാകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത കൃഷ്ണന്‍, അഡ്വ. സുബി ബാബു പ്രസംഗിച്ചു. എന്‍. ശ്രീകുമാര്‍ സ്വാഗതവും സി.ബി ഗീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."