ജനദ്രോഹപരം: ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജനദ്രോഹപരമായ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ്.
ജനങ്ങള്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനദ്രോഹപരമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.
ജനങ്ങളുടെ മേല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് ഹര്‍ത്താല്‍. ഇത് ശരിയല്ല.അധികദുരിതം വര്‍ധിപ്പിക്കുന്ന തീരുമാനമാണിത്.
ജനങ്ങളെ ഇത്തരം അവസരങ്ങളില്‍ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. നോട്ട് നിരോധനമായി ബന്ധപ്പെട്ടും സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയിലും കോണ്‍ഗ്രസ് നടത്തി വന്ന എല്ലാ സമരങ്ങളും മുന്നോട്ട് കൊണ്ടുപോകും.
ഹര്‍ത്താല്‍ വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നില്ലെന്നും അവര്‍ക്ക് അത് പ്രഖ്യാപിക്കാനുളള സ്വാതന്ത്ര്യമുണ്ടെന്നും സുധീരന് പറഞ്ഞു.
ഹര്‍ത്താല്‍ ജനജീവിതം ദുസഹമാക്കുകയെ ഉള്ളു. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് യുഡിഎഫ് ഹര്‍ത്താല്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ ജനങ്ങളുടെ ദുരിതം പരിഗണിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചത്.
രാജ്യമെമ്പാടും എഐസിസി ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ തുടരുന്നുണ്ട്. നവംബര്‍ 28ന് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."