ഹമീദലി ശിഹാബ് തങ്ങള്‍ ഖത്തറിലെത്തി; വെള്ളിയാഴ്ച സ്വീകരണം
ദോഹ: വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം ഖത്തറിലെത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ദോഹ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അബു മണിച്ചിറ തങ്ങളെ സ്വീകരിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ സ്റ്റേറ്റ് നേതാക്കളായ അബ്ദുല്‍ അസീസ് കോളയാട്, റഊഫ് വാഫി വയനാട്, കെ.എം.സി.സി നേതാക്കളായ അബ്ദുല്‍ അസീസ് പേരാല്‍, മുഹമ്മദലി റഹ്മാനി പടിഞ്ഞാറത്തറ,ഹമീദ് ഹാജി മരുന്നൂര്‍ സ്ഥാപന പ്രിന്‍സിപ്പാള്‍ വി.കെ.അബ്ദുറഹ്മാന്‍ ദാരിമി, വൈ പ്രസിഡന്റ് കെ.എ.നാസര്‍ മൗലവി, ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളായ സൈദ് കമ്പളക്കാട്, ജമാല്‍ വാകേരി, ഫൈസല്‍ ബീനാച്ചി, നിസാര്‍ വാകേരി എന്നിവര്‍ തങ്ങളെ സ്വീകരിക്കാനെത്തി.
വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് ഹിലാല്‍ കെ.എം.സി.സി ഹാളില്‍ തങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയില്‍ സമസ്ത, കെ.എം.സി.സി നേതാക്കളായ എ.വി.അബൂബക്കര്‍ അല്‍ഖാസിമി, അല്‍ ഹാഫിള് ഇസ്മായില്‍ ഹുദവി, മുനീര്‍ ഹുദവി, സഫാരി സൈനുല്‍ ആബിദീന്‍, സാം ബശീര്‍, അബ്ദുല്‍ അസീസ് കോളയാട്, അലി പള്ളിയത്ത്, സലീം നാലകത്ത്, മസ്‌കര്‍ മൂസ ഹാജി, റവാബി അബ്ദുള്ള ഹാജി, ഈസ ഖത്തര്‍, മുഹമ്മദലി ഹാജി, റഊഫ്‌വാഫി വയനാട്, അബ്ദുല്‍മജീദ് ഹുദവി, നിയാസ്ഹുദവി, ഹമീദ്ഹാജി മരുന്നൂര്‍, ഖാലിദ് സുല്‍ത്താന്‍ബത്തേരി, റഈസ് മാനന്തവാടി, അബ്ദുല്‍ അസീസ് പേരാല്‍, അബു മണിച്ചിറ, ശംസുദ്ദീന്‍ കക്കഞ്ചിറ, സൈദ് കമ്പളക്കാട്, ജമാല്‍ വാകേരി തുടങ്ങിയവര്‍ സംബന്ധിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായി ഖത്തറിലെത്തുന്ന സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്കും നേതാക്കള്‍ക്കും നല്‍കുന്ന സ്വീകരണ പരിപാടി വന്‍വിജയമാക്കുന്നതിന് സമസ്തയുടെയും കെ.എം.സി.സി യുടെയും എല്ലാ പ്രവര്‍ത്തകരും ജുമുഅ നിസ്‌കാരാനന്തരം ഹിലാല്‍ കെ.എം.സി.സി ഹാളില്‍ എത്തിച്ചേരേണ്ടതാണ്.
തുടര്‍ന്ന് നടക്കുന്ന കെ.എം.സി.സി കല്‍പറ്റ മണ്ഡലം പ്രവര്‍ത്തകന്‍മാരുടെ സംഗമത്തില്‍ പ്രവാസി ഐഡന്‍ന്ററ്റി കാര്‍ഡ,് പ്രവാസി ക്ഷേമ നിധി അടുത്തമാസം നിലവില്‍ വരുന്ന പുതിയ ഖത്തര്‍ ലേബര്‍ ലോ എന്നീ വിഷയങ്ങളെ സംബന്ധിച്ചു അഡ്വ.ജാഫര്‍ഖാന്‍ ക്ലാസെടുക്കും.
പ്രവാസി ഐഡന്റിറ്റി കാര്‍ഡ് ലഭിക്കാനാവശ്യമായ ഖത്തര്‍ ഐഡി കാര്‍ഡ് കോപ്പി ,പാസ്‌പോര്‍ട്ട് കോപ്പി ,2 ഫോട്ടോ കോപ്പി എന്നിവയും കെ.എം.സി.സി മെമ്പര്‍ഷിപ്പ് എടുക്കാത്തപ്രവര്‍ത്തകര്‍ ഖത്തര്‍ ഐഡി കോപ്പി, ഫോട്ടോ കോപ്പി എന്നിവയും കൊണ്ട് വരണമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പര്‍: 33906622
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."