സിറിയന്‍ സര്‍ക്കാരിനെതിരേ ഫ്രാന്‍സ്
പാരിസ്: സിറിയന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ്. അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ മുതലെടുത്ത് എതിരാളികള്‍ക്കെതിരേ രാസായുധ ആക്രമണത്തിന് തയാറെടുക്കുകയാണ് സിറിയന്‍ സര്‍ക്കാരെന്ന് ഫ്രാന്‍സ് ആരോപിച്ചു.
മന്ത്രിസഭാ യോഗത്തിലാണ് സിറിയക്കെതിരേ ഫ്രാന്‍സ് വിമര്‍ശനമുന്നയിച്ചത്. അതേസമയം, സിറിയന്‍ നിലപാടിനെതിരേ അടുത്തമാസം പ്രമുഖ രാജ്യങ്ങള്‍ യോഗം ചേരുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഴാങ് മാര്‍ക്ക് അയ്‌റോള്‍ട്ട് പറഞ്ഞു. ഇതില്‍ അമേരിക്ക. ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, തുര്‍ക്കി, സഊദി, ഖത്തര്‍, യു.എ.ഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കും.
അസദ് ഭരണത്തിനെതിരേ അലപ്പോയിലും മറ്റ് മേഖലകളിലും വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇവര്‍ക്കെതിരേ കടുത്ത രീതിയിലുള്ള ആക്രമണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനാണ് ഫ്രാന്‍സ് ശ്രമം. എന്നാല്‍ സിറിയ അമേരിക്കയിലെ അനിശ്ചിതാവസ്ഥ മുതലെടുക്കുകയാണ്. ജനുവരി 20നാണ് ട്രംപ് സര്‍ക്കാര്‍ ഔദ്യോഗികമായി ഭരണത്തിലേറുക. അതുവരെ അമേരിക്കയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കും.
ഇതു മുതലാക്കി മനുഷ്യാവകാശ ധ്വംസനങ്ങളാണ് സിറിയ നടത്തുന്നതെന്ന് അയ്‌റോള്‍ട്ട് വ്യക്തമാക്കി. യോഗത്തില്‍ സിറിയയുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളെയും എതിര്‍ക്കുന്നവരെയും വിളിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."