HOME
DETAILS

ശാരീരിക അസ്വസ്ഥത; പഴേടം സ്‌കൂളിലെ 18 വിദ്യാര്‍ഥികള്‍ ചികിത്സതേടി

  
backup
November 25 2016 | 03:11 AM

%e0%b4%b6%e0%b4%be%e0%b4%b0%e0%b5%80%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a4-%e0%b4%aa%e0%b4%b4%e0%b5%87%e0%b4%9f%e0%b4%82-%e0%b4%b8


വണ്ടൂര്‍: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കൂരാട് പഴേടം ജി.എം.എല്‍.പി സ്‌കൂളിലെ ഒരു ക്ലാസിലെ പതിനെട്ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം തരത്തിലെ വിദ്യാര്‍ഥികളെയാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒന്‍പതു വയസുകാരായ റിന്‍സിയ തസ്‌നി, റിത, ദിയാന, ഫാത്തിമ ഹംന, അന്‍സിയ, നവ നന്ദത, ഫാത്തിമ സിതാന, ഫാത്തിമ, സന്‍ജിത്ത്, സിദാന്‍, ഫവാസ്, ഷാമില്‍, ആഷിഖ്, മുഹമ്മദ് സാബിത്ത്, റബീഹ്, സാദിഖ്, ആദില്‍ എന്നീ കുട്ടികളാണ് ചൊറിച്ചിലും അസ്വസ്ഥതയുംമൂലം ചികിത്സ തേടിയത്. ചില വിദ്യാര്‍ഥികള്‍ ചര്‍ദിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസില്‍ കയറിയതോടെയാണ് അസ്വസ്ഥത തുടങ്ങിയതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
പി.ടി.എ യോഗത്തിനെത്തിയവരും പഞ്ചായത്തംഗം മുഹമ്മദലിയും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അധ്യാപകര്‍ ആശുപത്രിയിലെത്താന്‍ വൈകിയെന്നാരോപിച്ചു പഞ്ചായത്തംഗങ്ങളടക്കമുള്ളവര്‍ ബഹളംവച്ചു. വില്ലേജ് ഓഫിസര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ റവന്യൂ അധികൃതരും ആശുപത്രിയിലെത്തിയിരുന്നു.
സംഭവത്തിനു പിന്നില്‍ ഭക്ഷണത്തില്‍വന്ന പ്രശ്‌നങ്ങളല്ലെന്നും പുഴു ശല്യമോ കാറ്റില്‍ നായ്ക്കുരണപ്പൊടി പറന്നതോ ആകാമെന്നും പ്രധാനാധ്യാപിക വി. ഫാത്തിമ സുഹ്‌റ പറഞ്ഞു. വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago