മാവോവാദികളുടെ പ്രത്യാക്രമണം ഭയന്ന് പ്രദേശവാസികള്‍
കരുളായി: ഇന്നലെ വനത്തില്‍ നടന്ന പൊലിസ്-മാവോയിസ്റ്റ് വെടിവയ്പില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടതോടെ വനമേഖല ഭീതിയില്‍. ഇന്നലെ രാവിലെ 11.30ഓടെയാണ് കല്‍ക്കുളം പട്ക്ക സ്റ്റേഷനു സമീപം ഉള്‍വനത്തില്‍നിന്ന് ഇരുപതു മിനിറ്റോളം തുടര്‍ച്ചയായ വെടിയൊച്ച സമീപവാസികള്‍ കേള്‍ക്കുന്നത്.
വനമേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം അറിയാവുന്നതിനാല്‍ വെടിയൊച്ച കേട്ടതോടെതന്നെ സമീപവാസികള്‍ ഭീതിയിലായി. 20 മിനിറ്റിനു ശേഷം ഇതിനുശേഷം ഇടയ്ക്കിടെ വെടിയൊച്ചകള്‍ കേട്ടതായും ആളുകള്‍ പറയുന്നു. എന്നാല്‍, ഉച്ചയോടുകൂടി ആംബുലന്‍സുകള്‍ വനത്തിനകത്തേക്കു പ്രവേശിച്ചതോടെയാണു വനത്തിനുള്ളില്‍ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെണ്ടന്നുള്ള അഭ്യൂഹം പരക്കുന്നത്.
ഇതോടുകൂടി ആളുകള്‍ പട്ക്ക സ്റ്റേഷന്‍ പരിധിയിലേക്കു നീങ്ങിത്തുടങ്ങി. എന്നാല്‍, സ്റ്റേഷനിലുണ്ടായിരുന്ന വനപാലകര്‍ക്കും സംഭവത്തെകുറിച്ചു വിവരം ലഭിച്ചിരുന്നില്ല. ഉന്നത ഫോറസ്റ്റ്-പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ മാവോയിസ്റ്റും പൊലിസും ഏറ്റുമുട്ടിയതായും മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായുമുള്ള വാര്‍ത്ത പരക്കുന്നത്. ഇതോടെ വനാതിര്‍ത്തിയിലെ വീട്ടുകാരുടെ മുഖങ്ങളിലും വാക്കിലും ഭീതി നിഴലിച്ചു.
മേഖലയിലെ വീടുകളില്‍ നിരവധി തവണ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എത്തുകയും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെണ്ടങ്കിലും ഇതുവരെയും ഇവര്‍ ജനങ്ങളോടു സൗമ്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത്. എന്നാല്‍, ഈ സംഭവത്തിനുശേം മാവോവാദികളില്‍നിന്നു പ്രത്യാക്രമണമുണ്ടണ്ടാകുമോ എന്ന ഭീതിയിലാണിവര്‍. വര്‍ഷങ്ങളായി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടണ്ട്.
2012ല്‍ മരുത സ്വദേശി കച്ചറാവില്‍ ഖദീജ എന്ന സ്ത്രീയുടെ വീട്ടില്‍ മാവോയിസ്റ്റ് എത്തിയതാണ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവം. ഇതിനുശേഷം വനത്തിനകത്തും പുറത്തുമായി നിരവധി തവണ മാവോ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. വനത്തിനുള്ളിലെ കോളനികളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ആദിവാസികളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ടണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളിലാണ് മാവോവാദികളും പൊലിസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത് ഏറ്റുമുട്ടലാണിത്.
തമിഴ്‌നാട്, ആന്ധ്രാ പൊലിസുമായി സംയുക്തമായും മേഖലയില്‍ ഇവര്‍ക്കായി തിരച്ചില്‍ നടന്നിരുന്നു. മാധ്യമ പ്രവര്‍ത്തകരുമായി ഫോണിലൂടെ ബന്ധപ്പെടാനും ഇവര്‍ ശ്രമിച്ചിരുന്നു. ഈ അടുത്താണ് നാടുകാണി ദളം കേന്ദ്രീകരിച്ച മാവോയിസ്റ്റ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചതായും രക്തസാക്ഷി ദിനം ആചരിച്ചതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതുകൂടാതെ മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്ത് ഒരു വാട്ട്‌സ്ആപ് ഗ്രൂപ്പും ഇവര്‍ ആരംഭിച്ചിരുന്നു.
നാടുകാണി ദളം കേന്ദ്രീകരിച്ച മേഖലയില്‍ വേരുറപ്പിക്കാന്‍ ഇവര്‍ ശ്രമംതുടങ്ങിയതോടെയാണ് പൊലിസ് ഇവര്‍ക്കായി വലവിരിച്ചത്. വ്യാഴാഴ്ചത്തെ അക്രമത്തില്‍ മരിച്ചവര്‍ക്കു പുറമേ ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടേണ്ടായെന്നും മറ്റുമുള്ള വിവരം ലഭ്യമല്ല. എത്രപേര്‍ വനത്തിലുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല.
സംഘത്തിലെ 15 പേര്‍ വനത്തിലുള്ളിലൂടെ ചിതറി ഓടിയതോടെ വീണ്ടും പൊലിസിനുനേരെ ആക്രമണം ഉണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. ഉള്‍വനത്തില്‍ രാത്രിയിലും തിരച്ചില്‍ നടക്കുന്നുണ്ട്. തൃശൂര്‍ റേഞ്ച് ഐ.ജി അജിത് കുമാര്‍ ഉള്‍പ്പെടെ ഉന്നത പൊലിസ് സംഘം നിലമ്പൂരില്‍ ക്യാംപ് ചെയ്യുകയാണ്.
വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നുതന്നെയാണ് വിവരം. കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മൂന്നാമതൊരാള്‍ വള്ളിപടര്‍പ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."