മോഷണം: മൂന്നംഗസംഘം പൊലിസ് പിടിയില്‍
കോഴിക്കോട്: നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂന്നംഗസംഘം പൊലിസ് പിടിയില്‍. പരപ്പില്‍ മുബീന മന്‍സിലില്‍ ഷാനവാസ് (34), അരക്കിണര്‍ സ്വദേശി ഇസാഖ് (40), സൗത്ത് ബീച്ച് സ്വദേശി അലിഖാന്(32) എന്നിവരെയാണ് നടക്കാവ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ പട്രോളിങിനിടെ അറസ്റ്റ് ചെയ്തത്.
വൈ.എം.സി.എ ക്രോസ് റോഡിലെ വ്യാപാരസ്ഥാപനത്തില്‍ മോഷണം നടത്തുന്നതിനായി മുന്നൊരുക്കം നടത്തുന്നതിനിടെയാണ് പ്രതികള്‍ പൊലിസിന്റെ വലയിലായത്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇവരില്‍ നിന്നുംപിടികൂടിയിട്ടുണ്ട്. മൂന്നുപേരും സിറ്റിയില്‍ ടൗണ്‍, കസബ, നടക്കാവ് പൊലിസ് സ്റ്റേഷനുകളില്‍ നിരവധി മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കേസുകളിലെ ഉള്‍പ്പെട്ടവരാണ്. സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സിറ്റി നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി പൃഥ്വിരാജ്, നടക്കാവ് സി.ഐ ടി.കെ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് പട്രോളിങ് നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."